എ.ടി.യു.എം. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറി, ഇന്ത്യയിൽ നിന്ന് പ്രശസ്തമായ യു.എൽ. സർട്ടിഫിക്കറ്റും കരസ്ഥമാക്കി.
ഹൈദരാബാദ്, 28 ഡിസം 2021: വിശാഖ ഇൻഡസ്ട്രീസ് ലിമിറ്റഡിന് അതിന്‍റെ ഉല്പന്നമായ എ.ടി.യു.എം. സോളാർ റൂഫിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക പേറ്റന്‍റ് ഓഫീസിൽ നിന്ന് 20 വർഷത്തേക്ക് സാധുതയുള്ള പേറ്റന്‍റ് അനുവദിച്ചു. “ഊർജ്ജം ഉല്പാദിപ്പിക്കുന്ന പരിസ്ഥിതി സൗഹാർദ്ദപരമായ മേൽക്കൂരകൾ” എന്ന ശീർഷകത്തിലുള്ള കണ്ടുപിടിത്തത്തിനാണ് പേറ്റന്‍റ് അനുവദിച്ചിരിക്കുന്നത്.
2018ൽ പുറത്തിറക്കിയതിനു ശേഷം എ.ടി.യു.എം. സോളാർ റൂഫിന് ഇന്ത്യ (2020), ദക്ഷിണാഫ്രിക്ക (2021), യു,എസ്.എ. (2021) എന്നിവടങ്ങളിൽ നിന്ന് പേറ്റന്‍റുകൾ ലഭിച്ചിട്ടുണ്ട്. സൗരോർജ്ജ ഉല്പാദകരുടെയും ഉപഭോക്താക്കളുടെയും പട്ടികയിൽ മുൻനിരയിലുള്ള ഈ രാജ്യങ്ങൾ അവരുടെ സ്ഥാപിത ശേഷിയിൽ വർദ്ധനവ് കാണുന്നുണ്ട്. എ.ടി.യു.എം. ക്രമേണ വ്യവസായത്തിൽ അതിന്‍റെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ടിരിക്കയാണ് എ.ടി.യു.എം. പോലെയുള്ള ഒരു സമഗ്രമാക്കപ്പെട്ട, സൗരോർജ്ജ ഉല്പാദക മേൽക്കൂരയ്ക്ക് ഈ കാലഘട്ടത്തിന്‍റെ ആവശ്യമായ വിതരണ മൈക്രോഗ്രിഡുകളെ പ്രാപ്തമാക്കാനും, ഈ രാജ്യങ്ങളിൽ സൗരോർജ്ജം അവലംബിക്കുന്നതിന്‍റെ വേഗത വർദ്ധിപ്പിക്കാനും സാധിക്കും.
അതിന്‍റെ എല്ലാ ഘടകഭാഗങ്ങളും ഇന്ത്യയിൽ നിർമ്മിക്കുകയും അസംബിൾ ചെയ്യുകയും ചെയ്തിരിക്കുന്നതിനാൽ എ.ടി.യു.എം.നെ “മേക്ക് ഇൻ ഇന്ത്യ” ഉല്പന്നമായാണ് വർഗ്ഗീകരിച്ചിരിക്കുന്നത്. എ.ടി.യു.എം. ഇന്ന് ഇന്ത്യ (തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, തെലങ്കാന), ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവടങ്ങളിലെ നഗരങ്ങളിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന്, അത് 6000 കിലോവാട്ട്പീക്കിൽ കൂടുതൽ ഉല്പാദിപ്പിക്കുന്ന 5,00,000 ചതുരശ്ര അടി കവർ ചെയ്യുന്നുണ്ട്.
എ.ടി.യു.എം. സൗരോർജ്ജം ഉല്പാദിപ്പിക്കുന്ന ഒരു മേൽക്കൂരയാണ്. അത് മോണോ ക്രിസ്റ്റലൈൻ പി.ഇ.ആർ.സി. സെല്ലുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ലോകത്തിലെ ആദ്യ പൂർണ്ണമായും സമഗ്രമാക്കപ്പെട്ട, ഇടതടവില്ലാത്ത സൗരോർജ്ജ മേൽക്കൂരയാണ്. അത് അതിനെ പരമ്പരാഗത സൗരോർജ്ജ പാനലുകളേക്കാൾ 50% കൂടുതൽ കാര്യക്ഷമമാക്കുന്നു. പരമ്പരാഗത സൗരോർജ്ജ പാനലുകൾ 1കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് 90 ചതുരശ്ര അടിയിൽ കൂടുതൽ ഉപയോഗിക്കുമ്പോൾ എ.ടി.യു.എം. 57 ചതുരശ്ര അടി ഉപയോഗിച്ച് 1കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. അത് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറി, ഇന്ത്യയിൽ നിന്ന് പ്രശസ്തമായ യു.എൽ. സർട്ടിഫിക്കറ്റും കരസ്ഥമാക്കി. എ.ടി.യു.എം. എച്.ഐ. ഫിസിക്സ് ടെസ്റ്റിംഗ് ആന്‍റ് കാലിബ്രേഷൻ ലബോറട്ടറി, പൂനെ, ഇന്ത്യ നടത്തിയ സാൾട്ട് മിസ്റ്റ് കൊറോഷൻ ടെസ്റ്റിംഗിൽ അത് എല്ലാ കാലാവസ്ഥയെയും പ്രതിരോധിക്കുന്നതാണെന്ന് തെളിയിച്ചിട്ടുണ്ട്.
എ.ടി.യു.എം. അമേരിക്കയിലും ജർമ്മനിയിലെയും ഇന്‍റർനാഷണൽ ഇലക്ട്രോടെക്നിക്കൽ കമ്മീഷൻ (ഐ.ഇ.സി.) മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യു.എൽ. സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയിട്ടുണ്ട്. എ.ടി.യു.എം. ചതുരശ്ര അടിയ്ക്ക് 780 എൽ.ബി.എസ്.ന്‍റെ ഒരു യൂണിഫോം ലോഡും 2200 എൽ.ബി.എസ്.ന്‍റെ സ്നോ ലോഡും എടുക്കുന്നതാണെന്ന് കാംപ്ബെൽ കോർപറേഷൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ ജോയിന്‍റിംഗ് മെക്കാനിസം, അമേരിക്കൻ സൊസൈറ്റി ഫോർ ടെസ്റ്റിംഗ് ആന്‍റ് മെറ്റീരിയൽ (എ.എസ്.ടി.എം.) മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു പേറ്റന്‍റഡ് ലീക്ക് പ്രൂഫ് സിസ്റ്റമാണ്. അത് ഒരു ക്ലാസ്സ് എ ഫയർ റേറ്റഡ് മേൽക്കൂരയാണ്. അതിന് മണിക്കൂറിൽ 150 കിലോമീറ്ററിൽ കൂടുതൽ വേഗതയെ പ്രതിരോധിക്കാനാവും.
എ.ടി.യു.എം. വിശാഖ ഇൻഡസ്ട്രീസ് ലിമിറ്റഡിനെ ഇന്ത്യയിലെ ഒരു മുൻനിര സുസ്ഥിര കെട്ടിട നിർമ്മാണ ദാതാവായ കമ്പനിയായി രൂപാന്തരപ്പെടുത്തുന്നതിന് രാസത്വരകമായ കമ്പനിയുടെ ജോയിന്‍റ് മാനേജിംഗ് ഡയറക്ടറായ വംശി കൃഷ്ണ ഗദ്ദാമിന്‍റെ ആശയത്തിന്‍റെ സാക്ഷാത്ക്കാരമാണ്. അദ്ദേഹം സുസ്ഥിരമായ ഒരു നാളേയ്ക്കു വേണ്ടി പുതുക്കാവുന്നതും ഹരിതവുമായ ഉപഭോഗം അവലംബിക്കുന്നതിനായി ശബ്ദമുയർത്തുന്ന വ്യക്തിയാണ്. തന്‍റെ സാമൂഹ്യ ഉത്തരവാദിത്തത്തിനും പരിസ്ഥിതി-ബോദ്ധ്യത്തോടെയുള്ള ബിസിനസ്സ് സമീപനത്തിന്‍റെയും പേരിൽ അറിയപ്പെടുന്ന ശ്രീ ഗദ്ദാം ജനങ്ങൾക്കുള്ള കാർബൺ ഓഫ്സെറ്റായി വർത്തിക്കുന്ന ഹരിത നൂതനത്വങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ യത്നിക്കുന്നു.
ഈ നാഴികക്കല്ല് കൈവരിച്ചതിനെ കുറിച്ച് സംസാരിച്ച , ശ്രീ. വംശി കൃഷ്ണ ഗദ്ദാം, ജോയിന്‍റ് മാനേജിംഗ് ഡയറക്ടർ, വിശാഖ ഇൻഡസ്ട്രീസ് ലിമിറ്റഡ്, പറഞ്ഞു, “2018ൽ സ്ഥാപിതമായത് മുതൽ, ലോകത്തിലെ ആദ്യ സൗരോർജ്ജ ഉല്പാദന മേൽക്കൂരയായ എ.ടി.യു.എം., സൗരോർജ്ജ വ്യവസായത്തിൽ വേറിട്ടുനില്ക്കുന്നത്. ഞങ്ങൾക്ക് ഇന്ത്യയിൽ നിന്നും, ദക്ഷിണാഫ്രിക്കയിൽ നിന്നും, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ നിന്നും പേറ്റന്‍റുകൾ ലഭിച്ചിട്ടുണ്ട് എന്നുള്ളത് ഉല്പന്നത്തിന്‍റെ ഒരു സാക്ഷ്യമാണ്. എ.ടി.യു.എം. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറി, ഇന്ത്യയിൽ നിന്ന് പ്രശസ്തമായ യു.എൽ. സർട്ടിഫിക്കറ്റും കരസ്ഥമാക്കി. എ.ടി.യു.എം. തങ്ങളുടെ വൈദ്യുതിയ്ക്കുള്ള ചെലവ് കുറയ്ക്കുന്നതിനായി മാത്രമല്ല, ഊർജ്ജത്തിന്‍റെ ശുദ്ധമായ സ്രോതസ്സ് ഉപയോഗിക്കുന്നതിനും കൂടി സൗരോർജ്ജത്തിനായി അന്വേഷിക്കുന്ന കോർപറേറ്റുകൾക്കും വ്യക്തികൾക്കും അനുയോജ്യമായ ഉല്പന്നമാണ്.“
എ.ടി.യു.എം.ന് ടൈലുകൾ/ ഷിംഗിൾസ് /പരമ്പരാഗത പാലനുകളേക്കാൾ വളരെയധികം മുന്തിയ മെക്കാനിക്കൽ സവിശേഷതകളുള്ളതാണ്. 15 വർഷത്തെ ആയുസ്സുള്ള പരമ്പരാഗത മേൽക്കൂരകളുമായി താരതമ്യം ചെയ്യുമ്പോൾ, എ.ടി.യു.എം.ന് 30 വർഷത്തെ ആയുസ്സാണുള്ളത്.
വിശാഖാ ഇൻഡസ്ട്രീസ് ലിമിറ്റഡിനെ കുറിച്ച്
1981ൽ സ്ഥാപിതമായ വിശാഖാ ഇൻഡസ്ട്രീസ് ലിമിറ്റഡ് (NSE: VISAKAIND, BSE: VISAKAIND) രാജ്യത്തെ സിമന്‍റ് റൂഫിംഗ് ഷീറ്റുകളുടെ ഏറ്റവും വലിയ രണ്ടാമത്തെ നിർമ്മാതാക്കളാണ്. കമ്പനിക്ക് കോറുഗേറ്റഡ് സിമന്‍റ് ഷീറ്റുകൾ, ഫൈബർ സിമന്‍റ് ബോർഡുകൾ, ഹൈബ്രിഡ് സോളാർ റൂഫുകൾ, മനുഷ്യനിർമ്മിത നൂല് എന്നിങ്ങനെയുള്ള ശ്രേണിയിലുള്ള വൈവിദ്ധ്യമാർന്ന ഉല്പന്ന പോർട്ടിഫോളിയോകളാണുള്ളത്. വിശാഖ വിവിധ ഗാർമെന്‍റുകൾ, അപ്പാരലുകൾ, ഫർണിഷിംഗുകൾ, ഓട്ടോമോട്ടീവ് ഫാബ്രിക്കുകൾ, മറ്റ് ടെക്നിക്കൽ ടെക്സ്റ്റൈലുകൾ എന്നിങ്ങനെയുള്ള വിവിധ ഫാബ്രിക് ആപ്ലിക്കേഷനുകൾക്ക് സ്വന്തമായ ഒരു ഭൂമിക രൂപപ്പെടുത്തിയിട്ടുള്ള ഒരു മനുഷ്യനിർമ്മിത സ്പൂളായ വണ്ടർ യാണിന്‍റെ നിർമ്മാതാക്കളും ആഗോള വിതരണക്കാരുമാണ്. വിശാഖയ്ക്ക് 12 നിർമ്മാണ യൂണിറ്റുകളും, 13 വിപണന ഓഫീസുകളും, 7000ത്തിലേറെ ഡീലർ ഔട്ട്ലെറ്റുളോടെ ഇന്ത്യയിലെമ്പാടും വ്യാപിച്ചുകിടക്കുന്ന ഒരു വിതരണ ചാനലുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക – https://www.visaka.co/
കൂടുതൽ മാധ്യമ ചോദ്യങ്ങൾക്ക്, ദയവായി ബന്ധപ്പെടുക:
Kashyap Goli, Visaka Industries Ltd.
+91 70320 53953
Taaj Khan, The Good Edge
+91 96766 78699