ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ്സൈറ്റെന്ന ലിസ്റ്റില്‍ നിന്ന് രണ്ടാം നിരയിലേക്ക് താഴ്ന്ന് ഗൂഗിള്‍. ക്ലൗഡ്ഫ്‌ലെയര്‍ റഡാറിന്റെ ജനപ്രിയ റാങ്കിംഗ് അനുസരിച്ച്, ടെക് ഭീമനെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് ടിക്ടോക്ക് ആണ്. 2020ല്‍ ലോകത്തെ ഏറ്റവും ജനപ്രീയ വെബ്‌സൈറ്റ് ഗൂഗിള്‍ ആയിരുന്നു. ആ വര്‍ഷം ഏഴാം സ്ഥാനത്താണ് ടിക്ക് ടോക്ക് ഉണ്ടായിരുന്നത.്
എന്നാല്‍ 2021 ആയപ്പോഴേയ്ക്കും ഏഴാം സ്ഥാനത്തുണ്ടായിരുന്ന ടി്ക് ടോക്ക് അതിവേഗം മുകളിലേക്ക് കുതിച്ചു കയറുന്ന കാഴ്ചയാണ് കണ്ടത്. ടെക് ഭീമനായ ഗൂഗിളിനെ പരാജയപ്പെടുത്തി ടിക് ടോക്ക് ആ സ്ഥാനം കയ്യടക്കി. വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്ക് 2021 ഫെബ്രുവരി 17-നാണ് ആദ്യമായി ഒന്നാം സ്ഥാനം നേടിയത്. എന്നാലത് ഒരു ദിവസത്തെ മാത്രം സ്ഥാനമായിരുന്നു.
പക്ഷേ, മാര്‍ച്ച്, മെയ് മാസങ്ങളില്‍ ഗൂഗിളിനെ കടത്തി വെട്ടി ടിക് ടോക്കി വീണ്ടും ഒന്നാമതായി. ഓഗസ്റ്റ് 10-ന് ശേഷം, മിക്ക ദിവസങ്ങളിലും ഈ സൈറ്റ് ഏറ്റവും ജനപ്രിയമായ ഡൊമെയ്നായിരുന്നു. ലോകമെമ്പാടുമായി ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള പ്ലാറ്റ്ഫോമായി ഫേസ്ബുക്ക് തുടരുന്നുണ്ടെങ്കിലും ട്രാഫിക്കിന്റെ കാര്യത്തില്‍ ഇന്റര്‍നെറ്റിന്റെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായി ടിക് ടോക്ക് വെബ്സൈറ്റ് ഫേസ്ബുക്കിനെ മറികടന്നു.
2020 അവസാനത്തില്‍ ഏറ്റവും ജനപ്രിയമായ പത്ത് ഡൊമെയ്നുകള്‍
1) Google.com
2) Facebook.com
3) Microsoft.com
4) Apple.com
5) Netflix.com*
6) Amazon.com
7) TikTok.com
8) YouTube.com
9) Instagram.com *
10) Twitter.com
2021 അവസാനത്തില്‍ ഏറ്റവും ജനപ്രിയമായ പത്ത് ഡൊമെയ്നുകള്‍
1) TikTok.com
2) Google.com
3) Facebook.com
4) Microsoft.com
5) Apple.com
6) Amazon.com
7) Netflix.com
8) YouTube.com
9) Twitter.com
10) WhatsApp.com