രാജ്യത്തെ പ്രമുഖ ക്രിപ്​റ്റോ കറൻസി എക്സ്​ചേഞ്ചുകളിൽ ജി.എസ്​.ടി ഇന്‍റലിജൻസ്​ നടത്തിയ പരിശോധനകളിൽ നികുതിവെട്ടിപ്പ്​ കണ്ടെത്തിയതായി അധികൃതർ. പ്രമുഖ സ്ഥാപനമായ വാസിർ എക്സിന്‍റെ നികുതി വെട്ടിപ്പ്​ കണ്ടെത്തിയതിന്​ പിന്നാലെയാണ്​ നടപടി.

വാസിർ എക്സിന്‍റെ ഓഫിസുകളിലും പരിശോധന തുടരുന്നുണ്ട്​. കഴിഞ്ഞദിവസം നികുതിവെട്ടിപ്പിന്​ വാസിർ എക്സിനെതിരെ 49.20 കോടി പിഴയിട്ടിരുന്നു. ജി.എസ്​.ടി മുംബൈ വിഭാഗത്തിനാണ്​ ഇതിന്‍റെ അന്വേഷണ ചുമതല.

വാസിർ എക്സ്​ 40.5 കോടി രൂപ നികുതി വെട്ടിച്ചുവെന്നാണ്​ കണ്ടെത്തൽ. തുടർന്ന്​ പലിശയും പിഴയും ഉൾപ്പെടെ കമ്പനിക്കെതിരെ ചുമത്തുകയായിരുന്നു. വാസിർ എക്​സിൻറെ ഓഫിസുകൾക്ക്​ പുറമെ മറ്റു ചില എക്സ്​ചേഞ്ച്​ സ്ഥാപനങ്ങളിലും ​പരിശോധന നടക്കുന്നുണ്ടെന്നാണ്​ വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here