• വിജയകരമായ പതിനൊന്ന്എന്‍സിഡി ഇഷ്യുകള്‍ക്കുശേഷമാണ് മുത്തൂറ്റ് ഫിന്‍കോര്‍പിന്റെഈ 12-ാമത് എന്‍സിഡി ഇഷ്യു

• നിക്ഷേപകര്‍ക്ക് 96 മാസ സഞ്ചിതകാലാവധിയില്‍ 9.37% നിരക്കിലുള്ളആദായമാണ് ഈഎന്‍സിഡി ഇഷ്യുവാഗ്ദാനം ചെയ്യുന്നത്

തിരുവനന്തപുരം, ജനുവരി 5: മുത്തൂറ്റ്ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ്പാപ്പച്ചന്‍ ഗ്രൂപ്പിലെപ്രഥമസ്ഥാനത്തുള്ള കമ്പനിയായമുത്തൂറ്റ് ഫിന്‍കോര്‍പ് സെക്യൂര്‍ഡ്നോണ്‍കണ്‍വെര്‍ട്ടബിള്‍ഡിബെഞ്ചറുകളുടെ (എന്‍സിഡി)ഇഷ്യു ആരംഭിച്ചു. 200 കോടി രൂപസമാഹരിക്കാന്‍ ലക്ഷ്യമിടുന്നഇഷ്യുവിന് കൂടുതല്‍അപേക്ഷകരുണ്ടെങ്കില്‍ മറ്റൊരു 200കോടി രൂപ കൂടിച്ചേര്‍ത്ത് ആകെ 400കോടിരൂപ സമാഹരിക്കാന്‍കമ്പനിക്ക് അനുമതിയുണ്ട്. ഇങ്ങനെസമാഹരിക്കുന്ന തുക, വായ്പകള്‍നല്‍കുന്നതിനും പലിശതിരിച്ചടയ്ക്കുന്നതിനും നിലവിലുള്ളവായ്പാത്തുക അടച്ചുതീര്‍ക്കുന്നതിനും മറ്റുമാണ്വിനിയോഗിക്കുക.

1000 രൂപ മുഖവിലയുള്ളഎന്‍സിഡികളുടെ ഇഷ്യുവാണ് 2022ജനുവരി 5-ന് ആരംഭിച്ചിരിക്കുന്നത്. 10,000 രൂപയാണ് ചുരുങ്ങിയനിക്ഷേപത്തുക. സെക്യൂര്‍ഡ്എന്‍സിഡികള്‍ക്ക് 27 മാസം, 38മാസം, 72 മാസം, 96 മാസംഎന്നിങ്ങനെ 10 കാലാവധിഓപ്ഷനുകള്‍ ഉണ്ട്. ഈനിക്ഷേപങ്ങള്‍ക്ക് 8.30% മുതല്‍9.37% വരെ നിരക്കുകളിലുള്ളആദായമാണ് കമ്പനി വാഗ്ദാനംചെയ്യുന്നത്. ഇഷ്യുവിന് ജനുവരി 5മുതല്‍ ജനുവരി 28 വരെഅപേക്ഷിക്കാം. സെബിചട്ടങ്ങളനുസരിച്ച് മുന്‍കൂട്ടി ക്ലോസ്ചെയ്യാനും ക്ലോസിംഗ് തീയതിനീട്ടാനും അനുമതിയുണ്ട്. ക്രിസില്‍എ+/സ്റ്റേബ്ള്‍ റേറ്റിംഗും ഈഇഷ്യുവിന് ലഭിച്ചിട്ടുണ്ട്.

2021 ഏപ്രില്‍ മുതല്‍ 2021ഡിസംബര്‍ വരെയുള്ളകാലഘട്ടത്തില്‍, എന്‍സിഡി പബ്ലിക്ഇഷ്യു മുഖാന്തരം 665.11 കോടിരൂപയും മാര്‍ക്കറ്റ് ലിങ്ക്ഡ് എന്‍സിഡിമുഖാന്തരം 500 കോടി രൂപയുംപ്രൈവറ്റ് പ്ലേസ്മെന്റിലൂടെ 75 കോടിരൂപയും സമാഹരിക്കാന്‍ കമ്പനിക്കുസാധിച്ചു.

ഉപയോക്താക്കളുടെ വിവിധജീവിതഘട്ടങ്ങളിലെആവശ്യങ്ങള്‍ക്കിണങ്ങുന്നവൈവിധ്യമാര്‍ന്ന പോര്‍ട്ഫോളിയോആണ് മുത്തൂറ്റ്ഫിന്‍കോര്‍പിന്റേതെന്ന് നിര്‍ദിഷ്ടഎന്‍സിഡി ഇഷ്യുവിനെപ്പറ്റിസംസാരിക്കവേ മുത്തൂറ്റ് പാപ്പച്ചന്‍ഗ്രൂപ്പ് ചെയര്‍മാനും മുത്തൂറ്റ്ഫിന്‍കോര്‍പ് എംഡിയുമായ തോമസ്ജോണ്‍ മുത്തൂറ്റ് പറഞ്ഞു. സ്വര്‍ണ,എംഎസ്എംഇ വായ്പകള്‍ക്കുള്ളഡിമാന്‍ഡില്‍ വര്‍ധനവുണ്ടെന്നുംഅദ്ദേഹം പറഞ്ഞു. ‘ഇത്കണക്കിലെടുത്താണ് പ്രവര്‍ത്തനമൂലധന ആവശ്യങ്ങള്‍ക്കായിഎന്‍സിഡി ഇഷ്യു നടത്തുന്നത്. ഈ എന്‍സിഡി ഇഷ്യുവിനും മികച്ചവിജയമാണ് ഞങ്ങള്‍പ്രതീക്ഷിക്കുന്നത്. കൂടുതല്‍ മികച്ചരീതിയില്‍ വളരാനുംനിക്ഷേപകര്‍ക്കുംഉപയോക്താക്കാള്‍ക്കുംകൂടുതല്‍മൂല്യവര്‍ധന നല്‍കാനും ഈ ഇഷ്യുസഹായിക്കും,’ അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here