മിറെ അസറ്റ് നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിങ് ഇടിഎഫ്
(
നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിങ് ടോട്ടല്‍ റിട്ടേണ്‍ സൂചികയെ പ്രതിഫലിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഓപണ്‍ എന്ഡഡ് പദ്ധതി)

മിറെ അസറ്റ് നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിങ് ഇടിഎഫ്  ഫണ്ട് ഓഫ് ഫണ്ട്
(
മിറെ അസറ്റ് നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിങ് ഇടിഎഫില്‍ മുഖ്യമായി നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ട്.)


മുംബൈ:ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറെ അസറ്റ് മ്യൂചല്‍ ഫണ്ട് നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിങ് ടോട്ടല്‍ റിട്ടേണ്‍ സൂചികയെ പ്രതിഫലിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഓപണ്‍ എന്‍ഡഡ് പദ്ധതിയായ മിറെ അസറ്റ് നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിങ് ഇടിഎഫ്, മിറെ അസറ്റ് നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിങ് ഇടിഎഫില്‍ മുഖ്യമായി നിക്ഷേപിക്കുന്ന മിറെ അസറ്റ് നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിങ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് എന്നിവ അവതരിപ്പിച്ചു.
ഇരു പദ്ധതികളുടേയും  പുതിയ ഫണ്ട് ഓഫര്‍ 2022 ജനുവരി പത്തിന് ആരംഭിക്കും.  മിറെ അസറ്റ് നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിങ് ഇടിഎഫിന്റെ പുതിയ ഫണ്ട് ഓഫര്‍ ജനുവരി ഇരുപതിനും മിറെ അസറ്റ്് നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിങ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫര്‍ ജനുവരി 24-നും അവസാനിക്കും.

ഇരു പദ്ധതികളുടേയും കുറഞ്ഞ നിക്ഷേപം അയ്യായിരം രൂപയായിരിക്കും. തുടര്‍ന്ന ഓരോ രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.  

മുഖ്യ സവിശേഷതകള്‍:
$വൈദ്യുത വാഹനങ്ങള്‍, ഇലക്ട്രോണിക്‌സ,് ബാറ്ററി സാങ്കേതിക വിദ്യ, പ്രതിരോധം തുടങ്ങിയ സാധ്യതയുള്ള വളര്‍ന്നു വരുന്ന മേഖലകളിലെ അവസരത്തില്‍ പങ്കാളഇയാകുവാന്‍ നിക്ഷേപകരെ അനുവദിക്കുന്നു.


$ ഇന്ത്യയിലെ നിര്‍മാണ മേഖലകളെ പ്രതിനിധീകരിക്കുന്ന ഓഹരികളുടെ പ്രകടനത്തെ പിന്തുടരാന്‍ നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിങ് സൂചിക ലക്ഷ്യമിടുന്നു.


$ സമ്പദ്ഘടനയുടെ തിരിച്ചു വരവിന്റേയും മെയ്ക്ക് ഇന്‍ ഇന്ത്യ പിന്തുണയുടേയും കാലത്ത് നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിങ് സൂചിക നിഫ്റ്റി 500 സൂചികയെക്കാള്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.


$ കഴിഞ്ഞ എട്ടു കലണ്ടര്‍ വര്‍ഷങ്ങളില്‍ ആറിലും (2021 വര്‍ഷത്തില്‍ വൈടിഡി ഉള്‍പ്പെടെ) നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിങ് സൂചിക നിഫ്റ്റി 500 സൂചികയെക്കാള്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.


$ ശേഷി വികസനത്തിനായി സര്‍ക്കാര്‍ രണ്ടു ട്രില്യണ്‍ രൂപ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്ന ഭൂരിപക്ഷം മേഖലകളേയും നിക്ഷേപത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത് ഗണ്യമായ വളര്‍ച്ചയ്ക്കു സഹായകമാകും.

സേവന, ഉപഭോഗ മേഖലകള്‍ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായിരിക്കുമ്പോള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മികച്ച പ്രകടനം കാഴ്ച വെക്കുമ്പോഴും നിര്‍മാണ മേഖലയ്ക്കു താഴ്ന്ന മൂല്യനിര്‍ണയമാണുള്ളതെന്ന്  മിറെ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും സിഇഒയുമായ സ്വരൂപ് മൊഹന്തി പറഞ്ഞു.  മുന്നോട്ടു നോക്കുമ്പോള്‍ ഇന്ത്യയുടെ അടുത്ത വളര്‍ച്ചാ മുന്നേറ്റം നിര്‍മാണ മേഖലയിലൂടെയായരിക്കും എന്നും പ്രോഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയവ പോലുള്ള സര്‍ക്കാര്‍ നീക്കങ്ങളുടെ പിന്തുണ അതിനുണ്ടാകുമെന്നും വ്യക്തമാണ്.  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ അടിസ്ഥാനമായുളള നിര്‍മാണ കമ്പനികള്‍ ഡിജിറ്റല്‍, വ്യാവസായിക 4.0 തങ്ങളുടെ പ്രക്രിയകളില്‍ ഉള്‍പ്പെടുത്തി വരികയാണ്. ഇതിലൂടെ കൂടുതല്‍ കാര്യക്ഷമവും ഉല്‍പാദനക്ഷമവും ആകാന്‍ സാധിക്കും. ഇതവര്‍ക്ക് കൂടുതല്‍ വിപുലമായ ആഭ്യന്തര വിപണിയും വര്‍ധിച്ച കയറ്റുമതി സാധ്യതകളും നല്‍കുമെന്നും അത് ഈ മേഖലയ്ക്ക് ഉയര്‍ച്ചയ്ക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
മിറെ അസറ്റ് നിഫ്റ്റി ഇന്ത്യ മാനുഫാക്ടറിങ് ഇടിഎഫിന്റെ ഓഫര്‍ ഫോര്‍ സെയില്‍ യൂണിറ്റുകള്‍ എന്‍എഫ്ഒ അപേക്ഷകളില്‍ അനുവദിക്കല്‍ നടത്തുന്ന ദിവസത്തെ നിഫറ്റി ഇന്ത്യ മാനുഫാക്ടറിങ് സൂചികയുടെ  മൂല്യത്തിന്റ പത്തിലൊന്നായിരിക്കുകയും എഎംസിക്ക് നേരിട്ടു ലഭിക്കുന്ന അപേക്ഷകളുടെ എന്‍എവി അധിഷ്ഠിത വിലകളുടെ ഏകദേശ സൂചിക ആയിരിക്കുകയും ചെയ്യും.

പുതിയ ഫണ്ട് ഓഫര്‍ കാലത്ത് മിറെ അസറ്റ് നിഫ്റ്റി മാനുഫാക്ടറിങ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടിന്റെ യൂണിറ്റ് വില പത്തു രൂപ വീതവും അതിനു ശേഷം എന്‍എവി അധ്ഷ്ഠിത വിലകളും ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്  ബന്ധപ്പെടുക

Abhilash Ravindran
Mirae Asset Investment Managers India Pvt. Ltd
ravindran.abhilash@miraeasset.com
M: +91-7498772798
Rajesh Joshi
The Good Edge
rajesh@thegoodedge.com
M: +91-9833171525

LEAVE A REPLY

Please enter your comment!
Please enter your name here