പ്രശസ്ത ഐസ്ക്രീം ബ്രാൻഡായ ഹാഗൻ-ഡാസ് ‘അഡൽറ്റ് ഒൺലി’ ഐസ് ക്രീം ഫ്ലേവർ അവതരിപ്പിച്ചിരിക്കയാണ്. ഈ രുചി പ്രത്യേകിച്ചും മുതിർന്നവർക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ രണ്ട് പുതിയ വ്യത്യസ്ത രുചികളാണ് ഹാഗൻ ഡാസ് വിപണിയിൽ അവതരിപ്പിച്ചത്.

സാധാരണ ഐസ്ക്രീമുകളിൽ നിന്ന് കുറച്ച് വ്യത്യസ്തമാണ് രണ്ടും. റിപ്പോർട്ട് അനുസരിച്ചു ഈ രണ്ട് രുചിയിലും കമ്പനി മദ്യം ഉപയോഗിച്ചിട്ടുണ്ട്. കമ്പനി അവരുടെ കോക്ടെയ്ൽ ശേഖരത്തിൽ നിന്ന് മുതിർന്നവർക്കായി മാത്രമാണ് ഈ ഫ്ലേവറുകൾ അവതരിപ്പിക്കുന്നതെന്ന് ഡെയ്‌ലി മെയിലിലെ ഒരു റിപ്പോർട്ട് പറയുന്നു. ഈ രുചികൾ ലണ്ടൻ കോക്ക്‌ടെയിൽ വാരത്തോടനുബന്ധിച്ച് പുറത്തിറക്കാനാണ് പദ്ധതിയെന്നാണ് സൂചന. റം കാരമൽ, ഐറിഷ് വിസ്കിയും ചോക്ലേറ്റ് വാഫിളും ചേർന്ന മറ്റൊരു ഫ്ലേവർ എന്നിങ്ങനെ രണ്ട് രുചി കൂട്ടുകളാണ് അവതരിപ്പിക്കുന്നത്.

റം, വിസ്കി ഫ്ലേവർ ഐസ് ക്രീമുകളിൽ ഓരോ പാത്രത്തിലും 0.5 ശതമാനത്തിൽ താഴെ മാത്രം മദ്യമാണ് ഉപയോഗിക്കുന്നത്. ഒരു ബോക്സിന് 500 രൂപയോളമാകാം വില. രണ്ട് രുചികളും വ്യത്യസ്ത അളവുകളിൽ ലഭ്യമാണ്. ഈ ഐസ് ക്രീമുകൾ കഴിച്ച ശേഷം ആളുകൾക്ക് മദ്യത്തിന്റെ ചെറിയ ലഹരി അനുഭവപ്പെടുമെങ്കിലും ഇത് അത്ര പ്രശ്നകാരനല്ല. 1960 ൽ ന്യൂയോർക്ക് സിറ്റിയിൽ റൂബനും റോസ് മാറ്റൂസും ചേർന്നാണ് ഹാഗൻ-ഡാസ് ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here