മുംബൈഇന്ത്യയിലെ മുന്നിര സ്വകാര്യ ജനറല്‍ ഇന്ഷൂറന്സ് കമ്പനിയായ ഐസിഐസിഐ ലോംബാര്ഡ് ആരോഗ്യ ഇന്ഷൂറന്സ് എടുക്കുന്ന തങ്ങളുടെ എല്ലാ ഉപഭോക്താക്കള്ക്കും വേണ്ടി വീഡിയോ കോളിങ് സംവിധാനം ഏര്പ്പെടുത്തി.  തങ്ങളുടെ സ്മാര്ട്ട് ഫോണിലോ ലാപ്ടോപിലോ നിന്ന് തല്സമയമോ ഔദ്യോഗിക വെബ്സൈറ്റ് വഴി പിന്നീടൊരു സമയം നിശ്ചയിച്ചോ മൂന്നു ലളിതമായ ചുവടുകളിലൂടെ വീഡിയോ കോള്‍ നടത്താം.  ഇത്തരത്തില്‍ ഒരു സേവനം ഏര്പ്പെടുത്തി സാമൂഹിക അകല നിബന്ധനകള്‍ പാലിച്ച് മികച്ച ഉപഭോക്തൃ അനുഭവങ്ങള്‍ നല്കുന്ന ആദ്യ ഇന്ത്യന്‍ ഇന്ഷൂറന്സ് കമ്പനിയാണ് ഐസിഐസിഐ ലോംബാര്ഡ്.

മഹാമാരിയെ തുടര്ന്ന് ആരോഗ്യ ഇന്ഷൂറന്സിനെ കുറിച്ച് വലിയ തോതിലുള്ള അവബോധമാണ് വളര്ന്നതെന്നും കൃത്യമായ പരിരക്ഷ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് ആശങ്ക ഉടലെടുത്തുവെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ ലോംബാര്ഡ് ചീഫ് ബിസിനസ് ഓഫിസര്‍- ഡിജിറ്റല്‍ വിവേക് നാരായണന്‍ പറഞ്ഞു.  തങ്ങളുടെ അഡൈ്വസര്മാര്ക്ക് കൂടുതല്‍ അടുപ്പത്തോടും ഫലപ്രദമായ രീതിയിലും ഉപഭോക്താക്കളുമായും അവരുടെ കുടുംബവുമായും ബന്ധപ്പെടാന്‍ സാധിക്കുമെന്നതിനാലാണ് തങ്ങള്‍ വീഡിയോ കോള്‍ പരീക്ഷിച്ചത്.  വളരെ ആവേശകരമായ ഫലങ്ങളാണ് ഇതില്‍ നിന്നു ലഭിച്ചത്.  ഉപഭോക്താക്കള്‍ ആരോഗ്യ ഇന്ഷൂറന്സ് വാങ്ങുന്ന പ്രക്രിയയില്‍ ഒരു മാറ്റത്തിനാവും ഇതു വഴി തുറക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെമ്പാടുമുള്ള ആയിരക്കണക്കിന് ഉപഭോക്താക്കളുമായി ഇതിനകം തന്നെ വീഡിയോ കോളുകളിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്ഉപഭോക്താക്കള്ക്ക് സഹായം നല്കുകയും ആവശ്യമനുസരിച്ചുള്ള തെരഞ്ഞെടുപ്പു നടത്താന്‍ പിന്തുണക്കുകയും ചെയ്യുന്ന  നീക്കം വ്യക്തിഗത അനുഭൂതി നല്കുന്നുണ്ട്.  ഇതിന്റെ ഫലമായി ഓഡിയോ കോളിലൂടെയുള്ളതിനേക്കാള്‍  മൂന്നു മടങ്ങ് ഉപഭോക്താക്കള്‍ വീഡിയോ കോളിന്റെ സഹായത്തോടെ അനുയോജ്യമായ ആരോഗ്യ ഇന്ഷൂറന്സ് പോളിസി തെരഞ്ഞെടുക്കുകയുണ്ടായി.  

ഇന്ഷൂറന്സ് വാങ്ങലുമായി ബന്ധപ്പെട്ട് ‘നിങ്ങള്‍ തന്നെ അതു ചെയ്യുക‘ എന്ന പുതിയ സംസ്ക്കാരത്തെ ഉറപ്പിക്കുന്നതാണ്  നീക്കംഉപഭോക്താക്കള്ക്ക് കമ്പനിയുടെ വെബ്സൈറ്റ് സന്ദര്ശിച്ച് തെരഞ്ഞെടുത്ത പദ്ധതിക്കായുള്ള വിവരങ്ങള്‍ പൂരിപ്പിച്ച്  സേവനം പ്രയോജനപ്പെടുത്താം.  ഇതിനു ശേഷം വീഡിയോ കോളിലൂടെ കൂടുതല്‍ വിശദമായ ചര്ച്ച നടത്താംവീഡിയോ കോള്‍ ബാനറിനു കീഴിലുള്ള ‘കണക്ട് നൗ‘ അല്ലെങ്കില്‍ ‘ബുക്ക് യുവര്‍ സ്ലോട്ട ക്ലിക്ക് ചെയ്താണ് ഇതു ചെയ്യാനാവുക.

ഉപഭോക്താവിന്റെ ആരോഗ്യക്ഷേമ ആവശ്യങ്ങള്ക്കെല്ലാം ഒരു കുടക്കീഴില്‍ സഹായം നല്കുന്നതാണ് ഐസിഐസിഐ ലോംബാര്ഡിന്റെ വെബ്സൈറ്റ്.  പ്രതിജ്ഞകള്‍ നിറവേറ്റുന്നു എന്ന ബ്രാന്ഡിന്റെ തത്വത്തിന് അടിവരയിട്ടുകൊണ്ടാണിതു ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here