പ്രവാസിമാലയാളികളുടെ ആത്മാഭിമാനമായ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയുടെ പന്ത്രണ്ടാമത് വിളംബര പ്രഖ്യാപന സമ്മേളനം കാനഡയിലെ ബ്രാംപ്ടന്‍ പട്ടണത്തിലെ മെലെനിയം ഗാര്‍ഡന്‍സ് ബാങ്കറ്റു സെന്റ്ററില്‍ വെച്ചു പ്രൌഡഗംഭീരമായി നടത്തപ്പെട്ടു. നിരവധി വള്ളംകളി പ്രേമികളുടെയും വീശിഷ്ട്ഥിതികളുടെയും,വിവിധ രാഷ്ട്രീയ സാമൂഹ്യ,സംഘടനാ നേതാക്കളുടെയും സാന്നിദ്ധ്യത്താല്‍ തിങ്ങിയ സദസില്‍ ബ്രാംപ്ടന്‍ മേയറും ബ്രാംപ്ടന്‍ ബോട്ട് റേസ് പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാനുമായ പാട്രിക്ക് ബ്രൌണ്‍ കിക്ക് ഓഫ് കര്മ്മം നിര്‍വഹിച്ചു.

ലോകമലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ചു കാനഡയിലെ തന്നെ ഒരു വലിയ ഉത്സവമായി മാറിയ ബ്രാംപ്ടന്‍ വള്ളംകളിക്ക് ഉള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കം ഇതോടെ ആരംഭിച്ചിരിക്കയാണു. മലയാളി സമൂഹം മാത്രമല്ല വിവിധ ഇന്ത്യന്‍ സമൂഹങ്ങളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും കാനഡയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പോലും പങ്കെടുക്കുന്ന ഈ വള്ളംകളി ഇന്നു പ്രവാസി മലയാളി സമൂഹത്തിനു ആകമാനം അഭിമാനമാണ്.

 നിരവധി വിശിഷ്ട്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്‍ഡ്യന്‍ കോണ്‍സില്‍ ജനറല്‍ ശ്രീമതി അപൂര്‍വ്വ ശ്രീവാസ്റ്റവ ഈ വര്‍ഷത്തെ വള്ളംകളിയുടെ പേട്രന്‍ ആയിരിക്കുമെന്ന് സമാജം പ്രസിഡണ്ട് കുര്യന്‍ പ്രക്കാനം അറിയിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here