കോട്ടയം: കാനഡയിലുണ്ടായ വാഹനാപകടത്തില്‍ പരുക്ക് പറ്റി ചികിത്സയിലായിരുന്ന മലയാളി നഴ്‌സിന് ദാരുണാന്ത്യം. ശില്‍പ ബാബുവാണ് മരിച്ചത് 44 വയസായിരുന്നു. കാനഡയിലെ സൈത്ത് സെറിയിലാണ് വാഹനാപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പരുക്ക് പറ്റിയ ശില്‍പ ചികിത്സയിലായിരുന്നു. സംഗീതം പഠിക്കാന്‍ പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെയാണ് ശില്‍പ്പയെ കാറിടിച്ചത്.

കാനഡയില്‍ ഡോക്ടറായ കരൂര്‍ മാര്യപ്പുറം സ്വദേശി അനില്‍ ചാക്കോയുടെ ഭാര്യയാണ്. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ് ശില്‍പ്പ. പാലാ ബ്ലൂമൂണ്‍ ഹോട്ടല്‍ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ.അനില്‍ ചാക്കോ. മക്കള്‍: നോഹ, നീവ്. സംസ്‌കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here