ദു​ബാ​യ്: അ​വ​ശ്യ​വ​സ്തു​ക്ക​ള്‍​ക്ക് വി​ല നി​യ​ന്ത്രി​ക്കാ​ന്‍ പു​തി​യ ന​യം പു​റ​പ്പെ​ടു​വി​ച്ച് യു​എ​ഇ. പു​തി​യ ന​യ​മ​നു​സ​രി​ച്ച് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ചി​ല്ല​റ വി​ല്‍​പ​ന വി​ല നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​മെ​ന്ന് സാ മ്പ​ത്തി​ക മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

കോ​വി​ഡി​ന് ശേ​ഷം അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ലു​ണ്ടാ​യ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളെ തു​ട​ര്‍​ന്നാ​ണ് സ​ര്‍ ക്കാ​രി​ന്‍റെ പു​തി​യ തീ​രു​മാ​നം. വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങേ​ണ്ട​വ, അ​നു​മ​തി ആ​വ​ശ്യ​മി​ല്ലാ​ത്ത​വ എ​ന്നി​ങ്ങ​നെ ര​ണ്ട് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് മ​ന്ത്രാ​ല​യം പു​തി​യ ന​യം ന​ട​പ്പി​ലാ ക്കു​ക. 

മു​ട്ട, പാ​ല്‍, ബ്ര​ഡ്, അ​രി, ഉ​പ്പ്, പാ​ച​ക എ​ണ്ണ, മി​ന​റ​ല്‍ വാ​ട്ട​ര്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ പ​തി​നൊ​ന്നാ​യി​രം വ​സ്തു​ക്ക​ളാ​ണ് വി​ല​വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങേ​ണ്ട ഗ​ണ​ത്തി​ലു​ള്ള​ത്. ചോ​ക്ലേ​റ്റ്, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, ഫ്രോ​സ​ണ്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, ജ്യൂ​സ് തു​ട​ങ്ങി​യ​വ​യ്ക്ക് മു​ന്‍​കൂ​ര്‍ അ​നു​മ​തി ന​ല്‍ കേ​ണ്ട​തി​ല്ല.

വി​ല​നി​ര്‍​ണ​യ സം​വി​ധാ​നം സം​ബ​ന്ധി​ച്ച പു​തി​യ ന​യ​ത്തി​ന് അം​ഗീ​കാ​രം ന​ല്‍​കി​യ​താ​യി സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here