അ​ൽ ഐ​ൻ: യു.​എ.​ഇ നാ​ഷ​ന​ൽ ത​ർ​തീ​ൽ ഞാ​യ​റാ​ഴ്ച അ​ൽ ഐ​ൻ വ​ഫാ സ്‌​ക്വ​യ​റി​ൽ ന​ട​ക്കും. ‘വി​ശു​ദ്ധ റ​മ​ളാ​ൻ വി​ശു​ദ്ധ ഖു​ർ​ആ​ൻ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ആ​ർ.​എ​സ്.​സി ഗ​ൾ​ഫി​ൽ ന​ട​ത്തി​വ​രു​ന്ന ഹോ​ളി ഖു​ർ​ആ​ൻ പ​ഠ​ന പാ​രാ​യ​ണ മ​ത്സ​ര​ങ്ങ​ളു​ടെ യു.​എ.​ഇ ത​ല സ​മാ​പ​ന മ​ത്സ​ര​മാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ 12 മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ വ​ഫാ സ്ക്വ​യ​റി​ൽ അ​ര​ങ്ങേ​റു​ക.

 

യു.​എ.​ഇ​യി​ലെ 286 യൂ​നി​റ്റു​ക​ളി​ൽ​നി​ന്നും സെ​ക്ട​ർ സെ​ൻ​ട്ര​ൽ ത​ല​ങ്ങ​ളി​ൽ​നി​ന്നും മ​ത്സ​രി​ച്ചു വി​ജ​യി​ച്ച പ്ര​തി​ഭ​ക​ൾ ജൂ​നി​യ​ർ, സീ​നി​യ​ർ, സൂ​പ്പ​ർ സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ തി​ലാ​വ​ത്, ഹി​ഫ്ള്, ക്വി​സ് , ഖു​ർ​ആ​ൻ സെ​മി​നാ​ർ, രി​ഹാ​ബു​ൽ ഖു​ർ​ആ​ൻ എ​ന്നീ വി​വി​ധ മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ൾ​ക്ക് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും.

രാ​ത്രി ഏ​ഴി​ന്​ ന​ട​ക്കു​ന്ന സ​മാ​പ​ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ആ​ർ.​എ​സ്.​സി, ഐ.​സി.​എ​ഫ് ജി.​സി.​സി, നാ​ഷ​ന​ൽ, സെ​ൻ​ട്ര​ൽ നേ​താ​ക്ക​ൾ​ക്ക് പു​റ​മെ അ​ൽ ഐ​നി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക പൊ​തു​രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ സം​ബ​ന്ധി​ക്കും. സ്വാ​ഗ​ത​സം​ഘം യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഹം​സ മു​സ്‌​ലി​യാ​ർ ഇ​രി​ങ്ങാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ദ​റു​ദ്ദീ​ൻ സ​ഖാ​ഫി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​ബ്ദു​സ​മ​ദ് സ​ഖാ​ഫി, നൗ​ഫ​ൽ കു​ള​ത്തൂ​ർ, പി.​ടി. ഷ​മീ​ർ, അ​ഷ്‌​ക​ർ വാ​ണി​യ​മ്പ​ലം എ​ന്നി​വ​ർ ച​ർ​ച്ച​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഇ​ക്ബാ​ൽ താ​മ​ര​ശ്ശേ​രി സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ്‌ അ​ലി തി​രൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here