ജിദ്ദ: സൗദി അറേബ്യയിൽ വിസിറ്റിങ് വിസയിലെത്തിയവരെ ഹജ്ജ് നിർവഹിക്കാൻ അനുവദിക്കില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് വിസയിലെത്തുന്നവർക്കും രാജ്യത്ത് നിയമാനുസൃത ഇഖാമയുള്ളവർക്കും മാത്രമായിരിക്കും ഹജ്ജിന് അനുമതി നൽകുക. വിസിറ്റിങ് വിസയിലുള്ളവർക്ക് ഹജ്ജ് അനുമതി പത്രം നേടാനാകില്ലെന്ന് ഇതു സംബന്ധിച്ച ആളുകളുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയത്.
Now we are available on both Android and Ios.