രാജ്യത്തെ ഏറ്റവും വിശ്വസനീയമായ പണമിടപാട് രീതിയായി യുപിഐ മാറിക്കഴിഞ്ഞിരിക്കുന്നു.

പേയ്മെന്റ് രൂപമായി യുപിഐ സ്വീകരിക്കാന്‍ എല്ലാ വിഭാഗം പൌരന്മാരും തയ്യാറാണെന്നത് യുപിഐ സേവനങ്ങളുടെ വ്യാപ്തിയും വിശ്വാസ്യതയും തെളിയിക്കുന്നു. കൊവിഡ് കാലവും ലോക്ക്ഡൌണും എല്ലാം യുപിഐ സേവനങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ റെക്കോര്‍ഡ് വേഗത്തിലാണ് ഡിജിറ്റല്‍ പേയ്മെന്റ് മേഖല വളര്‍ന്നതും (Google Pay).

മൊബൈല്‍ റീചാര്‍ജുകള്‍

മൊബൈല്‍ റീചാര്‍ജുകള്‍, യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റുകള്‍ എന്നിവ തുടങ്ങി ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നത് വരെയുള്ള അവശ്യ സേവനങ്ങള്‍ക്കായി ആളുകള്‍ ഇന്ന് യുപിഐ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നു. കോണ്‍ടാക്റ്റ്ലെസ് പേയ്മെന്റ്സ് എന്ന ഒരു വാക്ക് ആവിര്‍ഭവിച്ചത് പോലും യുപിഐ സേവനം ആരംഭിച്ചതിന് പിന്നാലെയാണ്.

യുപിഐ

ഓരോ മാസവും കഴിയുന്തോറും രാജ്യത്ത് യുപിഐ പേയ്മെന്റുകളുടെ എണ്ണവും അവ വഴി ട്രാന്‍സാക്റ്റ് ചെയ്യപ്പെടുന്ന പണത്തിന്റെ അളവും കൂടിക്കൂടി വരികയാണ്. എന്‍പിസിഐ ( നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ) വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച്‌ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. യുപിഐ സംവിധാനത്തിന്റെ നോഡല്‍ ഏജന്‍സിയാണ് എന്‍പിസിഐ.

ഡിജിറ്റല്‍ പേയ്‌മെന്റ് രംഗം

രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് രംഗം വളര്‍ച്ചയുടെ പാതയില്‍ ആണെങ്കിലും ഓണ്‍ലൈന്‍ പേയ്‌മെന്റ് തട്ടിപ്പുകളും ഒപ്പം കൂടി വരികയാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും ജനപ്രിയമായതുമായ യുപിഐ ആപ്പുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. കോടിക്കണക്കിന് യൂസേഴ്സ് ദിവസവും ഗൂഗിള്‍ പേ വഴി യുപിഐ പേയ്മെന്റുകള്‍ നടത്തുന്നു. രാജ്യത്തിന്റെ എല്ലാ കോണുകളിലും ഇന്ന് ഗൂഗിള്‍ പേ സേവനം ലഭ്യമാണ്.

ഗൂഗിള്‍ പേ

സുഹൃത്തുക്കള്‍ക്ക് കടം നല്‍കാനോ വീട്ടുകാര്‍ക്ക് പണം കൈമാറാനോ ഒക്കെ ഗൂഗിള്‍ പേ ഉപയോഗിക്കാന്‍ സാധിക്കും. വീടിന് അടുത്തുള്ള പ്രാദേശിക സ്റ്റോറുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനും ഇ കൊമേഴ്സ് ആപ്പുകള്‍ വഴി ഇടപാടുകള്‍ നടത്താനും മറ്റ് പര്‍ച്ചേസുകള്‍ക്കുമൊക്കെ ഗൂഗിള്‍ പേ ഉപയോഗിക്കാന്‍ യൂസേഴ്സിന് സാധിക്കും.

ഇന്‍ബില്‍റ്റ് സുരക്ഷ

മറ്റ് യുപിഐ ആപ്പുകള്‍ പോലെ തന്നെ ഗൂഗിള്‍ പേ വഴി പണം അയക്കുമ്ബോഴും സ്വീകരിക്കുമ്ബോഴും യൂസേഴ്സിന് റിവാര്‍ഡുകള്‍ ലഭിക്കും. സുരക്ഷിതമായ യുപിഐ ഇടപാടുകള്‍ നടത്താനായി ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങളുമായാണ് ഗൂഗിള്‍ പേ വരുന്നത്. ഗൂഗിള്‍ പേയിലെ ഇന്‍ബില്‍റ്റ് സുരക്ഷ ഫീച്ചറുകളെക്കുറിച്ച്‌ അറിയാന്‍ തുടര്‍ന്ന് വായിക്കുക.

സുരക്ഷിതമായ ആക്സസിന് യുപിഐ പിന്‍

മറ്റ് പല ഡിജിറ്റല്‍ പേയ്മെന്റ്സ് ആപ്പുകള്‍ ഉപയോഗിക്കുന്നവരും പല സ്കാമുകളില്‍ പെടാറുണ്ട്. എന്നാല്‍ റിമോട്ട് ഡെസ്ക്ടോപ്പ് അറ്റാക്കുകള്‍ക്കെതിരെ ഫലപ്രദമായ പ്രതിരോധം ഒരുക്കാന്‍ ഗൂഗിള്‍ പേയ്ക്ക് കഴിയുന്നു. ഗൂഗിള്‍ പേയിലെ പിന്‍ എന്‍ട്രി സ്ക്രീനുകള്‍ക്ക് മികവുറ്റ സംരക്ഷണം ഉറപ്പ് വരുത്തിയാണ് യുപിഐ പിന്‍ ആക്സസ് കൂടുതല്‍ സുരക്ഷിതമാക്കുന്നത്.

റിസ്ക് റിലേഷന്‍സ് പരിശോധന

തട്ടിപ്പുകാര്‍ക്കും മറ്റും ഗൂഗിള്‍ പേയില്‍ പ്രവേശനം ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ വേണ്ടിയുള്ള സംവിധാനമാണ് റിസ്ക് റിലേഷന്‍സ് പരിശോധന. ഓണ്‍ബോര്‍ഡിങ് ഘട്ടത്തിലാണ് റിസ്ക് റിലേഷന്‍സ് പരിശോധന കമ്ബനി നടത്തുന്നത്. ഇത് നേരത്തെ തന്നെ ബാന്‍ ചെയ്യപ്പെട്ടിട്ടുള്ളവരോ തട്ടിപ്പുകാരോ ഒക്കെ ഗൂഗിള്‍ പേ അക്കൌണ്ട് റീക്രിയേറ്റ് ചെയ്യുന്നതില്‍ നിന്നും തടയും.

സ്കാമുകളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കാന്‍ മെഷീന്‍ ലേണിങ്

മെഷീന്‍ ലേണിങ് ഉപയോഗപ്പെടുത്തി സ്കാമുകളില്‍ നിന്നും മറ്റ് തട്ടിപ്പുകളില്‍ നിന്നും സംരക്ഷണം നേടാന്‍ കഴിയും. ഗൂഗിള്‍ പേ മെഷീന്‍ ലേണിങ് ഉപയോഗിച്ച്‌ സ്കാം പ്രിവന്‍ഷന്‍ മോഡലുകള്‍ തയ്യാറാക്കിയിരിക്കുന്നു. യൂസേഴ്സിന് അവരുടെ കോണ്‍ടാക്റ്റില്‍ ഇല്ലാത്തതോ, തട്ടിപ്പ് ആണെന്ന് തോന്നുന്നതുമായ നമ്ബരുകളില്‍ നിന്നോ പണം ആവശ്യപ്പെട്ടുള്ള അഭ്യര്‍ഥനകള്‍ ലഭിച്ചാല്‍ കൃത്യമായി നിങ്ങള്‍ക്ക് അലര്‍ട്ട് തരാന്‍ ഗൂഗിള്‍ പേയില്‍ സംവിധാനം ഉണ്ട്.

വ്യക്തമായ ഭാഷയും മുന്നറിയിപ്പുകളും

യുപിഐ സംവിധാനത്തിന് വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. കളക്റ്റ് റിക്വസ്റ്റുകള്‍ യുപിഐ സംവിധാനത്തില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. കളക്റ്റ് റിക്വസ്റ്റുകള്‍ ( പണം ആവശ്യപ്പെട്ടുള്ള അഭ്യര്‍ഥനകള്‍ ) അടക്കം ഗൂഗിള്‍ പേ വഴിയുള്ള പണമിടപാടിന്റെ ഓരോ ഘട്ടത്തിലും എന്തൊക്കെയാണ് നടക്കുന്നത് എന്നതിനെക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും യൂസേഴ്സിന് ലഭിക്കും. ഇത് വളരെ വ്യക്തമായി പാലിക്കപ്പെടുന്നുമുണ്ട്.

എസ്‌എംഎസ് അലര്‍ട്ടുകളും നോട്ടിഫിക്കേഷനുകളും

പണത്തിന്റെ ഒഴുക്ക് എങ്ങോട്ടാണെന്ന് വ്യക്തമായി മനസിലാക്കാന്‍ വേണ്ടിയാണ് അലര്‍ട്ടുകളും എസ്‌എംഎസുകളും അയയ്ക്കുന്നത്. കളക്റ്റ് റിക്വസ്റ്റ് വരുമ്ബോഴെല്ലാം യൂസേഴ്സിന് എസ്‌എംഎസുകളും നോട്ടിഫിക്കേഷനുകളും വരും. ഈ റിക്വസ്റ്റ് അംഗീകരിച്ചാല്‍ നിങ്ങളുടെ അക്കൌണ്ടില്‍ നിന്നും പണം ഈടാക്കപ്പെടും.

ഗൂഗിള്‍ പേ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി പെര്‍മനന്റ് ആയി ഡിലീറ്റ് ചെയ്യാന്‍

നമ്മുടെ ട്രാന്‍സാക്ഷന്‍ റെക്കോര്‍ഡ് ഗൂഗിള്‍ പേ ആപ്പിലും ഗൂഗിള്‍ അക്കൌണ്ടിലും സേവ് ചെയ്യപ്പെടും. ഗൂഗിള്‍ പേ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി പെര്‍മനന്റ് ആയി ഡിലീറ്റ് ചെയ്യുന്നതാണ് പരിഹാര മാര്‍ഗം. ഇത് എങ്ങനെയാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കുക.

ഗൂഗിള്‍ ക്രോം

  • ഇതിനായി ആദ്യം നിങ്ങളുടെ ബ്രൌസറില്‍ ഗൂഗിള്‍ ക്രോം ഓപ്പണ്‍ ചെയ്യുക
  • തുടര്‍ന്ന് 9 ഡോട്ട് ഐക്കണില്‍ ടാപ്പ് ചെയ്യണം, ശേഷം അക്കൌണ്ട് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക
  • ഇത്രയും ചെയ്താല്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൌണ്ട് ഓപ്പണ്‍ ആകും
  • പ്രൊഫൈലില്‍ മാനേജ് യുവര്‍ ഡാറ്റ ആന്‍ഡ് പ്രൈവസി ഓപ്ഷന്‍ കാണാന്‍ കഴിയു

 

വെബ് ആന്‍ഡ് ആപ്പ് ആക്റ്റിവിറ്റി

  • ഈ ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക
  • അടുത്ത പേജില്‍ താഴേക്ക് സ്ക്രോള്‍ ചെയ്യുക
  • വെബ് ആന്‍ഡ് ആപ്പ് ആക്റ്റിവിറ്റി എന്നൊരു ഓപ്ഷന്‍ കാണാം
  • ഇതിന്റെ വശത്തായി ടാപ്പ് ചെയ്യുക
  • അടുത്ത പേജില്‍ മാനേജ് ഓള്‍ വെബ് ആന്‍ഡ് ആപ്പ് ആക്റ്റിവിറ്റി ഓപ്ഷന്‍ കാണാം

 

അദര്‍ ഗൂഗിള്‍ ആക്റ്റിവിറ്റി

  • ഈ ഓപ്ഷനില്‍ ടാപ്പ് ചെയ്താല്‍ മൈ ആക്റ്റിവിറ്റി പേജ് ഓപ്പണ്‍ ആയി വരും
  • ഇടത് സൈഡില്‍ കാണാന്‍ കഴിയുന്ന ഹാംബര്‍ഗര്‍ മെനു ടാപ്പ് ചെയ്യുക
  • തുടര്‍ന്ന് അദര്‍ ഗൂഗിള്‍ ആക്റ്റിവിറ്റി ഓപ്ഷനില്‍ ടാപ്പ് ചെയ്യണം
  • താഴേക്ക് സ്ക്രോള്‍ ചെയ്ത് ഗൂഗിള്‍ പേ എക്സ്പീരിയന്‍സ് ഓപ്ഷന് താഴെയുള്ള മാനേജ് ആക്റ്റിവിറ്റി ഓപ്ഷനില്‍ ടാപ്പ് ചെയ്യണം

LEAVE A REPLY

Please enter your comment!
Please enter your name here