(ഒരു ഓപണ്‍ എന്ഡഡ് ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ട്)

മുംബൈ:ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറെ അസറ്റ് മ്യൂചല്‍ ഫണ്ട് ഓപണ്‍ എന്‍ഡഡ് അസറ്റ് അലോക്കേഷന്‍ പദ്ധതിയായ മിറെ അസറ്റ് ബാലന്‍സ്ഡ് ഫണ്ടിന്റെ (ഫണ്ട് / സ്‌കീം) അവതരണം പ്രഖ്യാപിച്ചു.  

പദ്ധതിയുടെ പുതിയ ഫണ്ട് ഓഫര്‍ 2022 ജൂലൈ 21 മുതല്‍ ആരംഭിക്കും.  പദ്ധതിയുടെ ഓഹരി മേഖല ഫണ്ട് മാനേജറും ഗവേഷണ വിഭാഗം തലവനുമായഹര്‍ഷദ് ബോറാവാകെയും കടപത്ര മേഖല ഫികസഡ് ഇന്‍കം വിഭാഗം സിഐഒ മഹേന്ദ്ര ജാജൂവും ആയിരിക്കും കൈകാര്യം ചെയ്യുക.  പദ്ധതിയുടെ അടിസ്ഥാന സൂചിക നിഫ്റ്റി 50 ഹൈബ്രിഡ് കോമ്പോസിറ്റ് ഡെറ്റ് 50:50 സൂചികയായിരിക്കും.

പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം 5000 രൂപയായിരിക്കും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.

മുഖ്യ സവിശേഷതകള്‍
$ മികച്ച ഒരു നിക്ഷേപ തെരഞ്ഞെടുപ്പ്. പ്രത്യേകിച്ച് ചാഞ്ചാട്ടങ്ങളുടെ ഈ സാഹചര്യത്തില്‍. ഓഹരികള്‍, ആര്‍ബിട്രേജ്, ഡെറ്റ് എന്നിവയില്‍ ഡൈനാമിക് രീതിയില്‍ ആസ്തികള്‍ വകയിരുത്തുന്നത് ഇതിനു സഹായകമാകും.
$ ബുള്‍ വിപണിയിലെ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തുകയും ബെയര്‍ വിപണിയില്‍ താഴേക്കുള്ള നീക്കങ്ങള്‍ പ്രയോജനപ്പെടുത്തുകയും  പദ്ധതി ലക്ഷ്യമിടുന്നു.
$ അഡ്ജസ്റ്റ് ചെയ്ത പിഇ (പ്രൈസ് ടു ഏര്‍ണിങ്), പിബിവി (പ്രൈസ് ബുക്ക് വാല്യു) തുടങ്ങിയവയെ അധികരിച്ചുള്ള ആഭ്യന്തര രീതിയാവും ഫണ്ട് മാനേജര്‍മാര്‍ പിന്തുടരുക.
$ആസ്തി വകയിരുത്തല്‍ തീരുമാനിക്കാന്‍ മാറ്റങ്ങള്‍ വരുത്താനാവുന്ന സമീപനം പിന്തുടരും.
$ ഓഹരി, ആര്‍ബിട്രേജ് നിക്ഷേപങ്ങള്‍ എന്നിവയുള്ളത് നിക്ഷേപകര്‍ക്ക് ഓഹരിയുമായി ബന്ധപ്പെട്ട നികുതി നേട്ടങ്ങള്‍ ഉറപ്പാക്കും.

താഴേക്കു പതിക്കുന്ന വിപണിയെ കുറിച്ചുള്ള ആശങ്കകളാണ് നിക്ഷേപകര്‍ക്കുള്ളതെന്ന് ഈ അവസരത്തില്‍ മിറെ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ (എഎംസി) സിഇഒ സ്വരൂപ് മൊഹന്തി പറഞ്ഞു.  പക്ഷേ, ഇന്ത്യയെ പോലൊരു രാജ്യത്ത് ഓഹരി വിപണിയില്‍ പങ്കാളികളാകാതിരിക്കുന്നത് ദീര്‍ഘകാലത്തില്‍ ദുഖിക്കേണ്ട അവസ്ഥയുണ്ടാക്കും. മിറെ അസറ്റ് ബാലന്‍സ്ഡ് അഡ്വാന്റേജ് പദ്ധതി എല്ലാ വിപണി സാഹചര്യങ്ങളിലും നിക്ഷേപകരുടെ പങ്കാളിത്തം നിലനിര്‍ത്താനും ദീര്‍ഘകാലത്തില്‍ ന്യായമായ പ്രകടനം സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിക്ഷേപകരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതും നഷ്ടസാധ്യത വഹിക്കാനുള്ള  കഴിവു കണക്കിലെടുത്തുള്ളതുമായ പദ്ധതികളാണ് ഈ എഎംസി അവതരിപ്പിക്കുന്നത്. മിറെ അസറ്റ് ബാന്‍സ്ഡ് അഡ്വാന്റേജ് പദ്ധതി ഈ പ്രക്രിയയിലെ ഒരു സംഭാവനയാണ്. കൃത്യമായ രീതിയിലുള്ള നിക്ഷേപങ്ങള്‍ ലഭ്യമാക്കുന്നതാണിതെന്നും മൊഹന്തി കൂട്ടിച്ചേര്‍ത്തു.

മിറെ അസറ്റ് ബാലന്‍സ്ഡ് അഡ്വാന്റേജ് പദ്ധതി റഗുലര്‍ പ്ലാന്‍, ഡയറക്ട് പ്ലാന്‍ രീതികളില്‍ നിക്ഷേപകര്‍ക്കു ലഭ്യമാകും. പുതിയ ഫണ്ട് കാലയളവിനു ശേഷം കുറഞ്ഞ അധിക വാങ്ങല്‍ തൂക ആയിരം രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here