ബുറൈദ: ആഗസ്റ്റിൽ ഇതേ കാലയളവിൽ സൗദി അറേബ്യയുടെ ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില 50 ഡിഗ്രിയോ അതിൽ കൂടുതലോ എത്തിയേക്കാമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം.

ചില ഉൾപ്രദേശങ്ങൾക്കുപുറമെ മദീനയിലും കിഴക്കൻ തീരപ്രദേശങ്ങളിൽ ചിലേടത്തും 50 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലക്ക് രാജ്യം സാക്ഷ്യംവഹിക്കുമെന്ന് നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽഖഹ്താനി പറഞ്ഞു. ഈ മാസം രാജ്യത്ത് സമീപകാലത്തെ ഉയർന്ന താപനില രേഖപ്പെടുത്തിയ ചില നഗരങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ഖസീം പ്രവിശ്യ ഉൾപ്പെടെ സൗദിയുടെ മധ്യമേഖലയിൽ 49 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിക്കഴിഞ്ഞു. 2010ൽ ജിദ്ദ ഗവർണറേറ്റ് പരിധിയിൽ 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തിയ ചരിത്രമുണ്ട്. ഈ വർഷം വേനൽക്കാലം നേരത്തെ ആരംഭിച്ചതും ഉയർന്ന താപനില 50 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയതും ശ്രദ്ധേയമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here