ഉപഭോക്തൃ അനുഭവം അടിത്തറയാക്കി നൂതാനാശയങ്ങൾ കൊണ്ടുവരുക എന്ന, ഐസിഐസിഐ ലൊംബാർഡ് ഫിലോസഫിയുടെ തുടർച്ചതന്നെയാണ് ഇവ.

മോട്ടോർ ഫ്ലോട്ടർ ഇൻഷുറൻസ് പരമ്പരാഗത മോട്ടോർ പാക്കേജ് പോളിസിയുടെ എല്ലാ കവറുകളും (വാഹനത്തിന് അപകടം പിണയുന്നതുമൂലമുള്ള നാശനഷ്ടം, തേഡ് പാർട്ടി ബാധ്യത, ഓൺ–ഡ്രൈവർക്കുള്ള വ്യക്തിഗത അപകട കവർ) നൽകുന്നതിനു പുറമെ, പോളിസിഉടമയുടെ (പ്രപ്പോസർ) എല്ലാ വാഹനങ്ങളെയും ഒറ്റ പോളിസിയിൽ ചേർക്കാമെന്ന അധിക ഗുണവും നൽകുന്നു.

ടെലിമാറ്റിക്സ് ആഡ് ഓൺ: അടിസ്ഥാന മോട്ടോർ പോളിസിയെ അസറ്റ്–കം–യൂസേജ് അധിഷ്ഠിത പോളിസിയായി മാറ്റാം; വാഹനത്തിന്റെ ഉപയോഗത്തെക്കൂടി ആധാരമാക്കിയാകും പ്രീമിയം. ഇതിനായി താഴെപ്പറയുന്ന പ്ലാനുകൾ തിരിഞ്ഞെടുക്കാം.
∙ പേ–അസ്–യൂ–യൂസ് (PAYU) പ്ലാൻ: ഉപയോഗമനുസരിച്ചു തിരഞ്ഞെടുക്കാൻ വിവിധ കിലോമീറ്റർ പ്ലാനുകൾ ഉപഭോക്താവിനു ലഭിക്കും. വാഹനം ഓടുന്ന ദൂരം അഥവാ ഓടുമെന്ന് അനുമാനിക്കുന്ന ദൂരം അനുസരിച്ചുള്ള പ്രീമിയം മാത്രമായിരിക്കും ഈടാക്കുക.
∙ പേ–ഹൗ–യു–യൂസ് (PHYU): ഡ്രൈവിങ് ശീലത്തിനുള്ള സ്കോർ അനുസരിച്ച് പ്രീമിയം മാറും. മികച്ച ഡ്രൈവിങ് ശീലമുള്ള വ്യക്തിക്ക് അടിസ്ഥാന പ്രീമിയത്തിൽ ആകർഷക ഡിസ്കൗണ്ടുകൾ നേടാം.

ജൂലൈ  ,27th July 2022: പ്രമുഖ സ്വകാര്യമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാർഡ്, ഉപഭോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട്, മോട്ടോർ ഇൻഷുറൻസിൽ പുതു പാത വെട്ടിത്തുറക്കുന്ന ഒരു കൂട്ടം നൂതനമാർഗങ്ങൾ അവതരിപ്പിച്ചു. IRDAI ഈയിടെ നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചുള്ളതാണ് മോട്ടോർ ഫ്ലോട്ടർ ഓഫർ. ഒന്നിലേറെ വാഹനങ്ങൾ ഉള്ളവരെ, കാറും ടൂവീലറുമടക്കം, ഒരേ കോംപ്രിഹെൻസീവ് കവറും ഒരേ പുതുക്കൽ തീയതിയുമുള്ള ഒറ്റ പോളിസിയുടെ കീഴിൽ കൊണ്ടുവരാൻ ഇതു സഹായിക്കും.
അതായത്, ഒരാൾക്കു തന്റെ ഉടമസ്ഥതയിലുള്ള എല്ലാ വാഹനങ്ങൾക്കുമായി ഒരൊറ്റ മോട്ടോർ ഇൻഷുറൻസ് പോളിസി മതി. ഒറ്റ പ്രീമിയത്തിൽ എല്ലാറ്റിന്റെയും ഇൻഷുറൻസ് പുതുക്കാനാകും. അതേസമയം, മോട്ടോർ ഫ്ലോട്ടർ പോളിസിയിൽ പ്രീമിയം കുറവുമായിരിക്കും. മൊത്തത്തിൽ, ഓരോ വാഹനത്തിനുമായി പ്രത്യേകം പ്രത്യേകം പോളിസികൾ കൈകാര്യം ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാകും.
മോട്ടോർ ഫ്ളോട്ടർ പോളിസിയി‍ൽനിന്ന് സ്വതന്ത്ര പോളിസികളിലേക്കു മാറുമ്പോൾ ഉപയോഗിക്കാനാകുംവിധം ഓരോ വാഹനത്തിന്റെയും നോ–ക്ലെയിമിന്റെ പൂർണ ബെനഫിറ്റുകൾ സംരക്ഷിക്കപ്പെടുകയും ചെയ്യും. പോളിസികാലയളവിൽ ക്ലെയിമില്ലെങ്കിൽ പോളിസിഉടമയ്ക്ക് പുതുക്കൽ സമയത്ത് സ്ലാബനുസരിച്ച് 50% വരെ നോ ക്ലെയിം ബോണസ് കിട്ടും. പോളിസി കാലയളവിൽ എപ്പോൾ വേണമെങ്കിലും കൂട്ടിച്ചേർക്കലോ ഒഴിവാക്കലോ നടത്താനും അവസരമുണ്ട്.
ഇതിനു പുറമെ, ടെലിമാറ്റിക്സ് ആഡ്ഓൺ വഴി അടിസ്ഥാന മോട്ടോർ പ്രോഡക്ടിനെ അസറ്റ് കം യൂസേജ് അധിഷ്ഠിത പ്രോഡക്ട് ആക്കാനും സാധിക്കും. ഭാഗികമായി, വാഹനത്തിന്റെ ഉപയോഗമനുസരിച്ചാകും പ്രീമിയം. മോട്ടോർ ഓൺ ഡാമേജ് പ്രാബല്യത്തിലുള്ള കാലാവധി തന്നെയായിരിക്കും ആഡ് ഓണിന്റെയും പ്രാബല്യം.
ടെലിമാറ്റിക്സിനു കീഴിൽ ഉപഭോക്താവിന് വിവിധ പ്ലാനുകൾ തിരിഞ്ഞെടുക്കാനാകും, ഉദാഹരണത്തിന്:
∙ പേ–അസ്–യൂ–യൂസ് (PAYU) പ്ലാൻ: ഉപയോഗമനുസരിച്ചു തിരഞ്ഞെടുക്കാൻ വിവിധ കിലോമീറ്റർ പ്ലാനുകൾ ഉപഭോക്താവിനു ലഭിക്കും. വാഹനം ഓടുന്ന ദൂരം അഥവാ ഓടുമെന്ന് അനുമാനിക്കുന്ന ദൂരം അനുസരിച്ചുള്ള പ്രീമിയം മാത്രമായിരിക്കും ഈടാക്കുക. ആദ്യം വാങ്ങിയ കിലോമീറ്റർ പിന്നിട്ടുപോയാൽ, പോളിസി കാലത്ത് ടോപ്അപ് ചെയ്യാനും സാധിക്കും. നഷ്ടമുണ്ടാകുന്ന വേളയിൽ ഇങ്ങനെ വാങ്ങിയ കിലോമീറ്ററുകൾ ( ഗ്രേസ് കിലോമീറ്റർ സഹിതം) ഭാഗികമായോ പൂർണമായോ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലേ ഈ ആഡ് ഓണിന്റെ കവറേജ് ലഭിക്കൂ.

∙ പേ–ഹൗ–യു–യൂസ് (PHYU): ഡ്രൈവിങ് ശീലത്തിനുള്ള സ്കോർ അനുസരിച്ച് പ്രീമിയം മാറും. മികച്ച ഡ്രൈവിങ് ശീലമുള്ള വ്യക്തിക്ക് അടിസ്ഥാന പ്രീമിയത്തിൽ ആകർഷക ഡിസ്കൗണ്ടുകൾ നേടാം. ഈ പോളിസി നല്ല ഡ്രൈവിങ് ശീലത്തിന് റിവാർഡ് നൽകുകയും മോശമായ ഡ്രൈവിങ്ങിന് ഇൻസന്റീവ് നിഷേധിച്ച് നല്ല ശീലത്തിനായി ആളുകളെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു.

അവതരണ വേളയിൽ എക്സിക്യൂട്ടിവ് ഡയറക്ടർ സഞ്ജീവ് മന്ത്രി പറഞ്ഞു: ‘ഇൻഷുറൻസ് വ്യവസായത്തിൽ ഇന്നവേഷനുകൾ പ്രോൽസാഹപ്പിക്കാൻ റെഗുലേറ്റർ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. ഈയിടെ മോട്ടോർ വാഹന ഇൻഷുറൻസിൽ പ്രഖ്യാപിച്ച നടപടികൾ ഈ ദിശയി‍ലെ വിപ്ലവകരമായ മറ്റൊരു ചുവടാണ്. ഒരു വ്യക്തിയുടെ പല വാഹനങ്ങൾക്കായുള്ള പ്രത്യേക പോളിസികൾ കൈകാര്യം ചെയ്യുന്നത് വലിയ തലവേദനയായിരുന്നു. ഞങ്ങളുടെ പുതിയ പദ്ധതിയിൽ, ഒരു വ്യക്തിയുടെ എല്ലാ വാഹനങ്ങൾക്കും കവറേജ് നൽകുന്ന ഒറ്റ പോളിസി ഉപയോഗിക്കാം.
അതിനുപുറമെ, പേ–അസ്–യൂ–യൂസ്, പേ–ഹൗ–യു–യൂസ് പദ്ധതികളും സുതാര്യതയും സൗകര്യവും ഉറപ്പാക്കുന്നു. ഡ്രൈവിങ് ശീലവും ദൂരവും അനുസരിച്ച് കവറേജ് ലഭ്യമാകുന്നതിനെപ്പറ്റി ഉപഭോക്താവിന് കൃത്യമായ ഐഡിയ ലഭിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here