മനാമ : സ്‌പോണ്‍സറുടെ ആവശ്യമില്ലാത്ത ദീര്‍ഘകാല, ഹ്രസ്വകാല വിദ്യാഭ്യാസ വിസകള്‍ക്ക് സൗദി മന്ത്രിസഭ അംഗീകാരം. അക്കാദമിക് പഠനങ്ങള്‍ക്കും ഗവേഷണ സന്ദര്‍ശനങ്ങള്‍ക്കുമായി വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും വിദഗ്ധര്‍ക്കും ദീര്‍ഘകാല വിദ്യാഭ്യാസ വിസ അനുവദിക്കും. ഭാഷാ പഠനം, പരിശീലനം, ഹ്രസ്വ കോഴ്‌സുകളില്‍ പങ്കാളിത്തം, സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ എന്നിവയ്ക്കായി വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും വിസിറ്റിംഗ് ട്രെയിനര്‍മാര്‍ക്കും ഹ്രസ്വകാല വിസ അനുവദിക്കും. രണ്ട് തരം വിസക്കാരെയും സ്‌പോണ്‍സര്‍ വേണമെന്ന നിബന്ധയില്‍ ഒഴിവാക്കുമെന്നും സൗദി വാര്‍ത്താ ഏജന്‍സിയായ എസ്‌പി‌എ അറിയിച്ചു. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരുന്നു മന്ത്രിസഭ യോഗം.

LEAVE A REPLY

Please enter your comment!
Please enter your name here