ദു​ബൈ: യു.​എ.​ഇ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി റീം ​അ​ൽ ഹാ​ഷ്മി ഇ​ന്ത്യ​യി​ലെ​ത്തി. ശ​നി​യാ​ഴ്ച ഡ​ൽ​ഹി രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ര​ണ്ടു​ ദി​വ​സ​മാ​യി മും​ബൈ​യി​ലും ഡ​ൽ​ഹി​യി​ലും ന​ട​ന്ന ഐ​ക്യ​രാ​ഷ്ട്ര സ​ഭ സു​ര​ക്ഷ സ​മി​തി​യു​ടെ ഭീ​ക​ര വി​രു​ദ്ധ സ​മി​തി​യു​ടെ പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നാ​ണ്​ റീം ​അ​ൽ ഹാ​ഷ്​​മി ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്​​ശ​ങ്ക​റു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​തി​രു​ക​ളി​ല്ലെ​ന്നും അ​ത് ജീ​വി​ത​ങ്ങ​ളെ ഛിന്ന​ഭി​ന്ന​മാ​ക്കു​മെ​ന്നും റീം ​അ​ൽ ഹാ​ഷ്മി പ​റ​ഞ്ഞു. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ സ​മ​യ​ത്ത് ന​രി​മാ​ൻ ഹൗ​സി​ൽ സം​ഭ​വി​ച്ച​ത് എ​ന്തെ​ന്ന് ന​മ്മ​ൾ ക​ണ്ട​തും കേ​ട്ട​തു​മാ​ണ്. തീ​വ്ര​വാ​ദ​പ​ര​മാ​യ ചി​ന്ത​ക​ളെ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. യു.​എ.​ഇ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നും തീ​വ്ര​വാ​ദം ഉ​ൾ​പ്പെ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ ഒ​രു​മി​ച്ച്​ നേ​രി​ടു​മെ​ന്നും ജ​യ്​​ശ​ങ്ക​ർ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here