Friday, June 2, 2023
spot_img
Homeന്യൂസ്‌ഗൾഫ് ന്യൂസ്വാട്ടർ ഡ്രമ്മും വാട്ടർ ബോട്ടിലും ഉപയോഗിച്ചിറക്കിയ ഫുട്‌ബോൾ ഗാനം വൈറലാകുന്നു

വാട്ടർ ഡ്രമ്മും വാട്ടർ ബോട്ടിലും ഉപയോഗിച്ചിറക്കിയ ഫുട്‌ബോൾ ഗാനം വൈറലാകുന്നു

-

ഏറെ സവിശേഷതകൾ എടുത്തു പറയാവുന്ന ഒരു ഫുട്‌ബോൾ ഗാനം; അതാണ് വാൾട്ടർ മിറ്റി മീഡിയ പുറത്തിറക്കിയ പന്ത്രണ്ടാമൻ – The 12th Man!! കിസ്മത് വിഷൻ യൂടൂബ് ചാനലിൽ ഇറങ്ങിയ ഈ ഗാനം ഇതിനോടകം തന്നെ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു.

ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന വെള്ളത്തിന്റെ കാലി കുപ്പികളും പ്രവാസികളായ ബാച്ചിലേഴ്‌സ് റൂമിൽ കാണുന്ന വാട്ടർ ഡ്രമ്മും കരയുന്ന കുട്ടികളെ സന്തോഷിപ്പിക്കാൻ ഉപയോഗിക്കുന്ന മങ്കി ഡ്രമ്മും ഒക്കെയാണ് ഇതിൽ എടുത്തു പറയേണ്ട വാദ്യോപകരണങ്ങൾ.

NEVER EVER IN HISTORY എന്ന് ഈ ഗാനത്തെ പറ്റി വാൾട്ടർ മിറ്റി  വെറുതെ അവകാശപ്പെടുന്നതല്ല എന്നത് ഇതിന്റെ ഓഡിയോ ക്രിയേഷനിൽ നിന്ന് മനസ്സിലാകും. ഇലക്ട്രോണിക് വാദ്യോപകരണങ്ങളുടെ ഒരു സഹായവുമില്ലാതെ പൂർണ്ണമായും തനത് നാട്ട് വാദ്യങ്ങൾ ഉൾക്കൊള്ളിച്ചു റിക്കോർഡിങ് പൂർത്തിയാക്കി പുറത്തിറക്കിയ ആദ്യ ലോകകപ്പ് ഫുട്‌ബോൾ ഗാനമാണ് പന്ത്രണ്ടാമൻ! 

ഇഴാറ, തുടി, തകിൽ, വടി ചിലമ്പ്, മരം, ദർബുക്ക (അറബിക്), ദഫ് (അറബിക്), കൊമ്പ്, കുഴൽ, കുഴി താളം അങ്ങനെ ഇരുപത്തൊന്നോളം നാട്ടു വാദ്യങ്ങൾ ഉൾപ്പെടുത്താൻ ഈ ഗാനത്തിൽ സാധിച്ചിട്ടിട്ടുണ്ട്. 2022 ൽ ഒരു ഫുട്‌ബോൾ ഗാനമെന്ന  രജീഷ് കരിന്തലക്കൂട്ടത്തിന്റെ സ്വപ്നസാക്ഷാൽക്കാരത്തിന് കൂടെക്കൂടിയ കൂട്ടാളികൾ ആണ് രാഹുലും ഹിരണും നന്ദുവും ഫൈസലും സുരേഷ് ചൂച്ചുവും ശ്രീദേവും അസൈനാരുമൊക്കെ (Walter  Mitty – Live Orchestra & Support).

ഈ ഗാനം നാടൻപാട്ടിന്റെ വിവിധ ശീലുകളിലൂടെയാണ് സഞ്ചരിച്ചിരിക്കുന്നത്. പന്ത്രണ്ടാമന്‌ വേണ്ടി വരികൾ എഴുതിയതും സംവിധാനം നിർവഹിച്ചതും രാഹുൽ കല്ലിങ്ങൽ ആണ്. പൂർണ്ണമായും ഖത്തറിൽ ചിത്രീകരിച്ച ഇതിലെ ദൃശ്യങ്ങൾ പകർത്തിയത് ഇർഷാദ് ഒറ്റത്തറയാണ് | വീഡിയോ എഡിറ്റിങ്: ഇമ്പാക്റ്റ് മീഡിയ | റിക്കോർഡിങ് : വേവ് സ്റ്റുഡിയോ |മിക്സിങ് : സനൂപ് ഹൃദയനാഥ് | മാസ്റ്ററിറിങ് : ഷിജു എടിയത്തേരിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: