കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ കു​ടും​ബ സ​ന്ദ​ർ​ശ​ക വി​സ അ​നു​വ​ദി​ക്കു​ന്ന​ത് പു​ന​രാ​രം​ഭി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് കു​വൈ​റ്റി​ലെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഭാ​ര്യ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കും തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു​മാ​ണ് വി​സ അ​നു​വ​ദി​ക്കു​ക.

കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി മാ​താ​പി​താ​ക്ക​ൾ​ക്ക് സാ​ധു​വാ​യ റെ​സി​ഡ​ൻ​സി ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്ക് ചു​രു​ങ്ങി​യ ശ​മ്പ​ള പ​രി​ധി വ്യ​വ​സ്ഥ ബാ​ധ​ക​മാ​യി​രി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ടും​ബ വി​സ ല​ഭി​ക്കാ​നു​ള്ള ശ​മ്പ​ള പ​രി​ധി 500 ദി​നാ​റാ​യി ഉ​യ​ർ​ത്തി​യ​താ​യാ​ണ് സൂ​ച​ന. 

അ​തേ​സ​മ​യം, ഇ​റാ​ൻ, പാ​ക്കി​സ്ഥാ​ൻ, യെ​മ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ക്കാ​ർ​ക്ക് കു​ടും​ബ വി​സ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here