ദുബൈ: യു.എ.ഇയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിങ് സഞ്ചികൾക്ക് അടുത്ത വർഷം മുതൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തും. 2024 ജനുവരി ഒന്നുമുതൽ പദ്ധതി നടപ്പാക്കുമെന്ന് വാർത്ത ഏജൻസി ‘വാം’ റിപ്പോർട്ട് ചെയ്തു. പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഇറക്കുമതി, ഉൽപാദനം, വിതരണം എന്നിവയെല്ലാം നിരോധിക്കും.

2026 ജനുവരി ഒന്നു മുതൽ കപ്പുകൾ, പ്ലേറ്റുകൾ, കട്ട്ലറികൾ, കണ്ടെയ്നറുകൾ, ബോക്സുകൾ തുടങ്ങിയ പ്ലാസ്റ്റിക് ഉൽപന്നങ്ങളും രാജ്യത്ത് നിരോധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ വിവിധ എമിറേറ്റുകളിൽ കഴിഞ്ഞ വർഷം വ്യത്യസ്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

പ്ലാസ്റ്റിക് നിരോധനത്തിന് മുന്നോടിയായ നിയന്ത്രണങ്ങളാണിവയെന്ന് അധികൃതർ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ രാജ്യത്താകമാനം നിരോധനം കൊണ്ടുവരുന്നത് സംബന്ധിച്ച് ആദ്യമായാണ് വെളിപ്പെടുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here