റിയാദ്: സൗദിയുടെ നയതന്ത്രകാര്യ സുരക്ഷക്കും ഹജ്ജ് ഉംറ സുരക്ഷക്കും വേണ്ടിയുള്ള പ്രത്യേക സേനയിലേക്ക് 255 വനിതാ കേഡറ്റുകള്‍ കൂടി ഇനി മുതല്‍ക്കൂട്ടാകും. ഇവരുടെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫിന്റെ രക്ഷാകര്‍തൃത്വത്തില്‍ പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ലഫ്. ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി കഴിഞ്ഞ ദിവസം വനിതാ കേഡറ്റുകള്‍ക്ക് ബിരുദദാനം നിര്‍വഹിച്ചു. ഡിപ്ലോമാറ്റിക് സെക്യൂരിറ്റിക്കും ഹജ്ജ്, ഉംറ സെക്യൂരിറ്റിക്കും വേണ്ടിയുള്ള സായുധ സേനയുടെ വിമന്‍സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദം നേടിയ നാലാം ബാച്ചാണ് ഇപ്പോള്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.

ഇവര്‍ക്ക് വിവിധ സെക്യൂരിറ്റി ആപ്ലിക്കേഷനുകളിലും വിവരസാങ്കേതികവിദ്യയിലും പ്രത്യേക പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്. സുരക്ഷാ ചുമതല നിര്‍വഹിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യവും സിദ്ധിച്ചിട്ടുണ്ട്. തിയററ്റിക്കലും പ്രാക്ടിക്കലുമായ ക്ലാസുകളാണ് കേഡറ്റുകള്‍ക്ക് നല്‍കിയത്. 2019-ല്‍ സൗദി അറേബ്യ സായുധ സേനയുടെ വിവിധ ശാഖകളിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയിരുന്നു. സൗദി അറേബ്യന്‍ ആര്‍മി, റോയല്‍ സൗദി എയര്‍ ഡിഫന്‍സ്, റോയല്‍ സൗദി നേവി, റോയല്‍ സൗദി സ്ട്രാറ്റജിക് മിസൈല്‍ ഫോഴ്സ്, ആംഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വിസസ് എന്നിവയില്‍ ചേരാന്‍ വനിതകള്‍ക്ക്- ആ കാലയളവിലാണ് അനുമതി നല്‍കിയത്‌

LEAVE A REPLY

Please enter your comment!
Please enter your name here