ബഹ്റൈനിലെ സാമൂഹ്യ സാസ്കാരിക,ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിറസാന്നിധ്യമായ ബഹ്റൈന്‍ ലാല്‍ കെയേഴ്സിന് 2023 – 2025 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു.

പ്രസിഡന്റ് എഫ്.എം  ഫൈസലിന്‍റെ ന്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ സ്വാഗതവും സെക്രട്ടറി ഷൈജു കന്‍പ്രത്ത് നന്ദിയും പറഞ്ഞു യോഗത്തില്‍ വെച്ച് അംഗങ്ങള്‍  2023 – 2025 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
 പുതിയ കമ്മിറ്റി ഭാരവാഹികളായി ജഗത് കൃഷ്ണകുമാർ (കോ_ഓഡിനേററര്‍)  എഫ്.എം ഫൈസൽ (പ്രസിഡണ്ട്)
 ഷൈജു കമ്പ്രത്ത് (സെക്രട്ടറി),  അരുൺ ജി നെയ്യാർ (ട്രഷറര്‍) ഡിറ്റോ ഡേവിസ്,  തോമസ് ഫിലിപ്പ് (വൈസ് പ്രസിഡണ്ടുമാര്‍) ഗോപേഷ് മേലൂട്,
 വിഷ്ണു വിജയൻ  (ജോയന്‍റ് സെക്രട്ടറിമാര്‍) എന്നീ ഭാരവാഹികളേയും
 പ്രജിൽ പ്രസന്നൻ, വൈശാഖ് , ജ്യോതിഷ്  എന്നിവരെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു .   

ഇതിന് പുറമേ സംഘടനയുടെ ജനകീയമായ  പ്രവര്‍ത്തനങ്ങള്‍ക്കായി  സജീവ പ്രവര്‍ത്തകരായ അന്‍പതോളം പേരടങ്ങുന്ന കോര്‍കമ്മിറ്റിക്കും രൂപം നല്‍കി.  പുതിയ കമ്മിറ്റിയുടെ കാലയളവിലെ പ്രവര്‍ത്തനങ്ങളില്‍
പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍  നടത്താനും  ബഹ്റൈന്‍ ലാല്‍ കെയേഴ്സ് പത്തു വര്‍ഷം പൂര്‍ത്തീയാക്കുന്ന ഈ സാഹചര്യത്തില്‍ വരുന്ന മെയ് മാസത്തില്‍ മോഹന്‍ലാലിന്‍റെ ജന്മദിന ആഘോഷങ്ങളോടനുബന്ധിച്ച് പത്ത്  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു കൊണ്ട് വിപുലമായ രീതിയില്‍ സംഘടനയുടെ പത്താം വാര്‍ഷികം  ആഘോഷിക്കാനും തീരുമാനിച്ചതായി പുതിയ ഭാരവാഹികള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here