ടൊറന്റോ : കാനഡയിൽ ഒന്റേറിയോയിലുള്ള വിൻഡ്‌സറിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ബുധനാഴ്ചയായിരുന്നു സംഭവം. രണ്ട് അക്രമികൾ ചേർന്ന് ക്ഷേത്രത്തിന്റെ ചുവരുകളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ സ്പ്രേ പെയിന്റ് കൊണ്ട് എഴുതി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഒന്റേറിയോയിലെ തന്നെ മിസിസോഗയിലും ഹിന്ദു ക്ഷേത്രം സമാന രീതിയിൽ അക്രമിക്കപ്പെട്ടിരുന്നു. ജനുവരിയിൽ ബ്രാംപ്റ്റണിലെ ക്ഷേത്രത്തിന് നേരെയും ആക്രമണം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here