ദുബൈ: കുട്ടികളുടെ പാസ്​പോർട്ടുകൾ സ്റ്റാമ്പ്​ ചെയ്യുന്നതിന്​ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടറുകൾ. ടെർമിനൽ മൂന്നിലെ ആഗമന ഹാളിലാണ് കുട്ടികൾക്ക് മാത്രമുള്ള പ്ലാറ്റ്‌ഫോമുകൾ സജ്ജീകരിച്ചതെന്ന്​ ജനറൽ ഡയറക്​ട്രേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) അധികൃതർ അറിയിച്ചു.

കൗണ്ടറുകളിൽ കുട്ടികളെ സന്തോഷത്തോടെ സ്വീകരിക്കുന്നതിനായി ജി.ഡി.ആർ.എഫ്.എ ജീവനക്കാരുടെ വേഷമിട്ട സലീം, സലാമ എന്നുപേരിട്ട പാവരൂപങ്ങളും സജ്ജമാക്കിയിട്ടുണ്ട്​. എല്ലാവരുടെയും നഗരം എന്ന ആശയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ്​ പദ്ധതി നടപ്പിലാക്കിയതെന്ന്​ അധികൃതർ പറഞ്ഞു. നാലുമുതൽ 12വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ്​ കൗണ്ടറിൽ സ്റ്റാമ്പിങ്​ ലഭിക്കുക. പെരുന്നാൾ ദിനത്തിൽ ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിയുടെ വിമാനത്താവള സന്ദർശനത്തോടനുബന്ധിച്ചാണ്​ പദ്ധതി പ്രഖ്യാപിച്ചത്​. കുട്ടികൾ കൗണ്ടറുകളിൽ എത്തിച്ചേർന്ന്​ പാസ്​പോട്ട്​ നടപടിക്രമങ്ങൾ ആദ്യമായി പൂർത്തീകരിക്കുന്നത്​ ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അടക്കമുള്ള ഉന്നത​ ഉദ്യോഗസ്ഥർ വീക്ഷിക്കുകയും ചെയ്തു. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം മുൻ മാസങ്ങളിൽ വർധിച്ചിട്ടുണ്ട്​. ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2023ലെ ആദ്യ രണ്ട് മാസം എമിറേറ്റ് 31ലക്ഷം സന്ദർശകരെ സ്വീകരിച്ചിട്ടുണ്ട്​.

 

യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിന്​ അനുസരിച്ച്​ പുതിയ സംവിധാനങ്ങളും മറ്റും ഏർപ്പെടുത്തുന്നതിൽ ജി.ഡി.ആർ.എഫ്.എ വളരെ മുന്നിലാണ്​. വിസ അപേക്ഷകളിൽ നടപടി കാലതാമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം ഉപയോക്​തോക്കൾക്കായി ആഴ്ചകൾക്ക്​ മുമ്പ്​ ആരംഭിച്ചിരുന്നു.

ആപ്ലിക്കേഷൻ ഫോമുകളിൽ അവ്യക്തതകൾ നിലനിൽക്കുമ്പോൾ പരിഹാരമായി ഓഫീസുകളിൽ പോകാതെ തന്നെ വീഡിയോ കോൾ വഴി- തൽസമയം എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി നടപടികൾ പൂർത്തീകരിക്കാനുള്ള മാർഗമാണ് വീഡിയോ കോൾ സർവീസ്.ഇ തിലൂടെ എന്താണ് അപേക്ഷകളുടെ മേലുള്ള കാലതാമസം ഉദ്യോഗസ്ഥരിൽ നിന്ന് അറിയാനും, ആവിശ്യമായ രേഖകൾ സമർപ്പിച്ചു നടപടികൾ പൂർത്തീകരിക്കാനും സാധിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here