ലിന്‍ഡ യാക്കാരിനോ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി സ്ഥാനമേറ്റു. എന്‍ബിസി യൂണിവേഴ്‌സലിന്റെ അഡ്വര്‍ടൈസിംഗ് മേധാവിയായിരുന്ന ലിന്‍ഡയായിരിക്കും ട്വിറ്ററിന്റെ ബിസിനസ് ഓപ്പറേഷനുകള്‍ നയിക്കുന്നത്. ട്വിറ്ററിന് ശോഭനമായ ഭാവി സൃഷ്ടിക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ കാഴ്ചപ്പാടില്‍ നിന്ന് താന്‍ പ്രചോദനം ഉള്‍കൊള്ളുമെന്നതായി കഴിഞ്ഞ ദിവസം ലിന്‍ഡ യാക്കാരിനോ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ അവര്‍ വ്യക്തമാക്കി.

 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഇലോണ്‍ മസ്‌ക് പുതിയ സിഇഒ ആയി ലിന്‍ഡ യാക്കാരിനോയെ പ്രഖ്യാപിച്ചത്. കോംകാസ്റ്റ് കോര്‍പ്പറേഷന്റെ കീഴിലുള്ള എന്‍ബിസി യൂണിവേഴ്സലിന്റെ പരസ്യ മേധാവി പ്രവര്‍ത്തിച്ചിരുന്ന യാക്കാരിനോ ട്വിറ്ററിന്റെ പുതിയ പതിപ്പ് നിര്‍മിക്കുന്നതിന് പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് വ്യക്തമാക്കി.

 

കടബാധ്യതയാല്‍ വലയുന്ന ട്വിറ്റര്‍ പരസ്യവരുമാനത്തിലേറ്റ തിരിച്ചടി മൂലം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ട്വിറ്ററില്‍ നിന്ന് ഏകദേശം 80% ജീവനക്കാരെ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം പിരിച്ചു വിട്ടിരുന്നു. തുടര്‍ന്ന്, തങ്ങളുടെ പരസ്യങ്ങള്‍ തെറ്റായ സന്ദര്‍ഭങ്ങളില്‍ പ്രത്യക്ഷപെടുമെന്ന ആശങ്കയാണ് പരസ്യദാതാക്കള്‍ ട്വിറ്റെര്‍ ഒഴിവാക്കുന്നതിന് കാരണമായത്. പരസ്യവരുമാനത്തില്‍ ട്വിറ്ററിന് വന്‍ ഇടിവുണ്ടായ കാര്യം മസ്‌ക് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here