എ ഐ , എ ആർ സാങ്കേതികവിദ്യകളുടെ സംയോജനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ അവരുടെ പ്രിയപ്പെട്ട കളിക്കാരിലേക്കും ടീമുകളിലേക്കും അടുപ്പിക്കുന്ന 4 മികച്ച അനുഭവങ്ങൾ നൽകി ജിയോ വിഐപി ബോക്‌സ്

ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ ശൃംഖലയായ ജിയോ ഐപിഎൽ ആരാധകർക്കു വേണ്ടി നിർമിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ജിയോ വിഐപി ബോക്‌സ് , ക്രിക്കറ്റ് പ്രേമികൾക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പമുള്ള രസകരമായ അനുഭവങ്ങൾ നൽകുന്നു . ജിയോയുടെയും ടു പ്ലാറ്റ്‌ഫോമിന്റെയും ( TWO Platforms) സഹകരണത്തിലൂടെ, എ ഐ , എ ആർ ( ഓഗ്മെന്റഡ് റിയാലിറ്റി) , ഡിജിറ്റൽ ടെക്‌നോളജി എന്നിവ സമന്വയിപ്പിച്ചു കൊണ്ടാണ് ജിയോ വിഐപി ബോക്‌സ് നിർമ്മിച്ചിരിക്കുന്നത്.
ജിയോ വിഐപി ബോക്സ് ആരാധകർക്ക് കളിക്കാരോടോപ്പം നിന്ന് സെൽഫിയെടുക്കാനും , വ്യക്തിഗത സന്ദേശങ്ങൾ നേടാനുമുള്ള അവസരം നൽകുന്നു. നൂതനമായ 4 വ്യത്യസ്ത സേവനങ്ങളാണ് ഇതിൽ ലഭ്യമാകുന്നത്.

1. സ്‌ക്വാഡ് സെൽഫി: തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരെ കാണാൻ ആരാധകർ ഇനി സ്വപ്നം കാണേണ്ടതില്ല. നൂതന എആർ സാങ്കേതികവിദ്യ ഉപയോഗിച്ച്, അവർക്ക് ഇപ്പോൾ അവരുടെ ക്രിക്കറ്റ് ഹീറോകളോടൊപ്പം സെൽഫികൾ എടുക്കാം, ഇത് ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമ്മകൾ സൃഷ്ടിക്കുന്നു.

2. കളിക്കാരുടെ വ്യക്തിഗതമാക്കിയ സന്ദേശങ്ങൾ: ജിയോയുടെ അത്യാധുനിക ജനറേറ്റീവ് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച്, ആരാധകർക്ക് ഏത് അവസരത്തിലും തങ്ങളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളിൽ നിന്ന് ഇഷ്ടാനുസൃതം വീഡിയോ സന്ദേശങ്ങൾ അഭ്യർത്ഥിക്കാം. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ തുടങ്ങിയവരിൽ നിന്ന് നിങ്ങൾക്ക് വീഡിയോ സന്ദേശങ്ങൾ ലഭ്യമാകും.

3. കിറ്റ് റൂം: തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ നിറങ്ങളിൽ അവരുടെ മുഖം പെയിന്റ് ചെയ്ത് ടീമിന് അചഞ്ചലമായ പിന്തുണ പ്രകടിപ്പിക്കാൻ കിറ്റ് റൂമിൽ റൂമിൽ സാധിക്കും.

4. ജിയോയുടെ റഫറൽ പ്രോഗ്രാം: ജിയോയുടെ റഫറൽ പ്രോഗ്രാം 439 ദശലക്ഷം ഉപയോക്താക്കൾക്കായി ഒരു കമ്മ്യൂണിറ്റി അനുഭവം സൃഷ്ടിക്കുന്നു. ആരാധകർക്ക് മാച്ച് ടിക്കറ്റുകൾ, സമ്മാനങ്ങൾ പ്രത്യേക ആനുകൂല്യങ്ങൾ എന്നിവ സമ്മാനിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here