മുംബൈ: ആർത്തവവും അത്‌ലീറ്റുകളിലെ പ്രകടനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ബോധവൽക്കരണം വർദ്ധിപ്പിക്കുന്നതിന് റിലയൻസ് ഫൗണ്ടേഷൻ, സിംപ്ലി സ്‌പോർട് ഫൗണ്ടേഷനുമായി (എസ്‌എസ്‌എഫ്) പങ്കാളിത്തത്തിൽ ഏർപ്പെട്ടു. സിംപ്ലി പിരീഡ്‌സ് എന്ന ഈ ക്യാംപെയിനിലൂടെ കായികമേഖലയിൽ വനിതാ അത്‌ലീറ്റുകളുടെ സാന്നിധ്യവും വിജയവും വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിടുന്നു.

ഇന്ത്യയിലുടനീളം അത്‌ലീറ്റുകൾക്കും പരിശീലകർക്കും ആർത്തവവുമായി ബന്ധപ്പെട്ട അറിവ് വർധിപ്പിക്കുന്നതിനായി നിരവധി വർക്ക്ഷോപ്പുകൾ റിലയൻസ് ഫൗണ്ടേഷനും എസ്എസ്എഫും ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ, സ്ത്രീ അത്‌ലീറ്റുകളുടെ പോഷകാഹാരം, ബോഡി ഇമേജ് പ്രശ്നങ്ങൾ, മാനസികാരോഗ്യം, ശാരീരികാരോഗ്യം തുടങ്ങിയ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. വ്യാപകമായ അവബോധവും ബോധവൽക്കരണവും ഉറപ്പാക്കാൻ ഇവ ഡിജിറ്റൽ ചാനലുകളിലൂടെ ലഭ്യമാക്കും.

“ആർത്തവത്തെക്കുറിച്ചു സംസാരിക്കുന്നത് വളരെ പ്രധാനമാണ്. വനിതാ അത്‌ലീറ്റുകളുടെ മികച്ച പ്രകടനത്തിൽ ആർത്തവം ഒരു ഭാഗം തന്നെയാണ്”, ഒളിമ്പ്യൻ & റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ് അത്‌ലീറ്റ് ലോവ്‌ലിന ബോർഗോഹെയ്‌ൻ പറഞ്ഞു. “കൃത്യമായ പരിശീലനം പോലെ തന്നെ നമുക്ക് ആരോഗ്യകരമായ ആർത്തവചക്രവും ഉറപ്പാക്കേണ്ടതുണ്ട്. ആർത്തവത്തെക്കുറിച്ചുള്ള നിശബ്ദത അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. റിലയൻസ് ഫൗണ്ടേഷനും സിംപ്ലി സ്‌പോർട്‌സ് ഫൗണ്ടേഷനും വനിതാ അത്‌ലീറ്റുകളെക്കുറിച്ചും ആർത്തവത്തെക്കുറിച്ചുമുള്ള ബോധവൽക്കരണത്തിനായി മുന്നിട്ടിറങ്ങുന്നതിൽ എനിക്ക് സന്തോഷമുണ്ട്”, അവർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here