കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ ബുദൈയയിലെ ലേബർ ക്യാമ്പിൽ തൊഴിലാളികളോടൊപ്പം നബിദിനാഘോഷം സംഘടിപ്പിച്ചു.  ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത  കെപിഎ പ്രസിഡന്റ് ശ്രീ നിസ്സാർ  കൊല്ലം നബിദിന സന്ദേശം കൈമാറി.  സെൻട്രൽകമ്മറ്റി അംഗം സജീവ് ആയൂർ,   രഞ്ജിത്ത് ആർ പിള്ള,  പ്രശാന്ത് പ്രബുദ്ധൻ  എന്നിവർ ആശംസകൾ അറിയിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി ലേബർ ക്യാമ്പിലെ മുഴുവൻ തൊഴിലാളികൾക്കും ഭക്ഷണപ്പൊതികൾ കൈമാറി.  കെ പി എ സൽമാനിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് ബിജു ആർ പിള്ള, സെക്രെട്ടറി വിഷ്ണു വേണുഗോപാൽ, ട്രെഷറർ റെജിമോൻ ബേബികുട്ടി, വൈസ് പ്രസിഡന്റ് സന്തോഷ്,  ജോയിന്റ്  സെക്രെട്ടറി സുജിത് സുന്ദരേശൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 

LEAVE A REPLY

Please enter your comment!
Please enter your name here