Latest News
ഗർഭച്ഛിദ്ര മരുന്നുകൾ വിതരണം ചെയ്യുന്നത് ക്രിമിനൽ കുറ്റം: പുതിയ നിയമത്തിൽ ഒപ്പുവെച്ച് ഒക്ലഹോമ ഗവർണർ.
1 hour ago
ഗർഭച്ഛിദ്ര മരുന്നുകൾ വിതരണം ചെയ്യുന്നത് ക്രിമിനൽ കുറ്റം: പുതിയ നിയമത്തിൽ ഒപ്പുവെച്ച് ഒക്ലഹോമ ഗവർണർ.
ഒക്ലഹോമ സിറ്റി: ഗർഭച്ഛിദ്രത്തിന് സഹായിക്കുന്ന മരുന്നുകൾ വിതരണം ചെയ്യുന്നത് കഠിനമായ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന…
എച്ച്-1ബി വിസ നിയമങ്ങൾ കടുപ്പിക്കാൻ ട്രംപ് ഭരണകൂടം; ശമ്പള പരിധിയിൽ വൻ വർദ്ധനവ്.
2 hours ago
എച്ച്-1ബി വിസ നിയമങ്ങൾ കടുപ്പിക്കാൻ ട്രംപ് ഭരണകൂടം; ശമ്പള പരിധിയിൽ വൻ വർദ്ധനവ്.
വാഷിംഗ്ടൺ: അമേരിക്കയിൽ വിദേശ പ്രൊഫഷണലുകൾക്ക് ജോലി നൽകുന്നതിനുള്ള എച്ച്-1ബി വിസ നിയമങ്ങൾ പരിഷ്കരിക്കാൻ ട്രംപ് ഭരണകൂടം…
ഓൺലൈൻ ചൂതാട്ടം വഴി പണം വെളുപ്പിക്കൽ: ടെക്സസ്സിൽ ഫോർണി സ്വദേശി പിടിയിൽ.
2 hours ago
ഓൺലൈൻ ചൂതാട്ടം വഴി പണം വെളുപ്പിക്കൽ: ടെക്സസ്സിൽ ഫോർണി സ്വദേശി പിടിയിൽ.
ടൈലർ, ടെക്സസ്: ഓൺലൈൻ ചൂതാട്ടത്തിലൂടെ 30,000 ഡോളറിലധികം (ഏകദേശം 25 ലക്ഷം രൂപ) വെളുപ്പിച്ച സംഭവത്തിൽ…
കേരള അസോസിയേഷൻ അംഗം മീന സത്യൻ ഡാളസിൽ അന്തരിച്ചു; സംസ്കാരം വ്യാഴാഴ്ച.
2 hours ago
കേരള അസോസിയേഷൻ അംഗം മീന സത്യൻ ഡാളസിൽ അന്തരിച്ചു; സംസ്കാരം വ്യാഴാഴ്ച.
ഡാളസ് : മെസ്ക്വിറ്റിൽ താമസിക്കുന്ന പ്രമുഖ പ്രവാസി മലയാളി മീന സത്യൻ (75) അന്തരിച്ചു. കേരള…
റിട്ടയേർഡ് ടീച്ചർ വത്സമ്മ മാത്യു (78) അന്തരിച്ചു.
2 hours ago
റിട്ടയേർഡ് ടീച്ചർ വത്സമ്മ മാത്യു (78) അന്തരിച്ചു.
ഇലന്തൂർ/മസ്‌ക്കറ്റ് : കോഴഞ്ചേരി പേരങ്ങാട്ട് മേമുറിയിൽ ശ്രിമതി വത്സമ്മ മാത്യു (78) നിര്യാതയായി. ഇലന്തൂർ ഗവണ്മെന്റ്…
സ്നേഹത്തിന്റെ തണൽമരം! പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളിക്ക് ഈ ദിനം സമർപ്പിക്കാം
6 hours ago
സ്നേഹത്തിന്റെ തണൽമരം! പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളിക്ക് ഈ ദിനം സമർപ്പിക്കാം
ഡോ. ജോർജ് എം. കാക്കനാട് എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ… ഭൂമിയിലെ ഏറ്റവും പവിത്രമായ…
യു ഡി എഫ് യൂറോപ്പിന്റെ വിജയാഘോഷം രാഷ്ട്രീയ ശക്തി പ്രകടനമായി; യൂറോപ്പിലാകെ ആവേശ തിരമാല.
6 hours ago
യു ഡി എഫ് യൂറോപ്പിന്റെ വിജയാഘോഷം രാഷ്ട്രീയ ശക്തി പ്രകടനമായി; യൂറോപ്പിലാകെ ആവേശ തിരമാല.
റോമി കുര്യാക്കോസ് യൂറോപ്പ്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ നൂറ്റിരണ്ട് സീറ്റിന്റെ…
ഐഒസി പെൻസിൽവാനിയ ചാപ്റ്ററിന്റെ കേരളാ തിരഞ്ഞെടുപ്പ് വിജയാഘോഷം; ആഹ്ലാദത്തിനൊപ്പം മുഖ്യമന്ത്രിസ്ഥാന പ്രഖ്യാപനത്തിലെ അനിശ്ചിതത്വത്തിൽ ആശങ്കയും.
2 days ago
ഐഒസി പെൻസിൽവാനിയ ചാപ്റ്ററിന്റെ കേരളാ തിരഞ്ഞെടുപ്പ് വിജയാഘോഷം; ആഹ്ലാദത്തിനൊപ്പം മുഖ്യമന്ത്രിസ്ഥാന പ്രഖ്യാപനത്തിലെ അനിശ്ചിതത്വത്തിൽ ആശങ്കയും.
ഫിലഡൽഫിയ: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നേടിയ വമ്പൻ വിജയത്തെ ആസ്പദമാക്കി ഐഒസി (Indian Overseas Congress) പെൻസിൽവാനിയ ചാപ്റ്റർ സംഘടിപ്പിച്ച വിജയാഘോഷം ആവേശകരമായ പങ്കാളിത്തത്തോടെ നടന്നു. ഫിലഡൽഫിയയിൽ സംഘടിപ്പിച്ച പരിപാടിയിൽ കോൺഗ്രസ് അനുകൂലികളും പ്രവാസി മലയാളികളും വലിയ തോതിൽ പങ്കെടുത്തു. കേരളത്തിൽ കോൺഗ്രസ് നേതൃത്വം നേടിയ ശക്തമായ തിരിച്ചുവരവിൽ അംഗങ്ങൾ ആഹ്ലാദം പ്രകടിപ്പിച്ചപ്പോൾ, മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വവും അതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രതികരണങ്ങളും ആശങ്കയോടെയാണ് ചർച്ച ചെയ്യപ്പെട്ടത്. കേരള നിയമസഭയിൽ 102 സീറ്റുകൾ നേടി കോൺഗ്രസ് മുന്നണി നേടിയ ചരിത്രവിജയം പ്രവർത്തകരിൽ പുതിയ ആത്മവിശ്വാസവും ആവേശവും സൃഷ്ടിച്ചതായി നേതാക്കൾ അഭിപ്രായപ്പെട്ടു. “ജനാധിപത്യ മൂല്യങ്ങളിലേക്കുള്ള ജനങ്ങളുടെ തിരിച്ചുവരവാണ് ഈ വിജയത്തിലൂടെ തെളിഞ്ഞിരിക്കുന്നത്” എന്നായിരുന്നു നേതാക്കളുടെ പൊതുവായ വിലയിരുത്തൽ. ആഘോഷ ഹാൾ മുഴുവൻ മുദ്രാവാക്യങ്ങളാലും കൈയടികളാലും ആവേശഭരിതമായി. എന്നാൽ, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ ഉണ്ടായ കാലതാമസവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നതും അംഗങ്ങളിൽ ആശങ്കയ്ക്കിടയാക്കി. പാർട്ടി നേതൃത്വത്തിന് വ്യക്തവും വേഗത്തിലുള്ളതുമായ തീരുമാനം കൈക്കൊള്ളേണ്ടതുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. സംഘടനാ ഐക്യം സംരക്ഷിക്കപ്പെടണമെന്നും വിജയത്തിന്റെ ആത്മാവ് നഷ്ടപ്പെടരുതെന്നും പ്രസംഗകർ ഓർമ്മിപ്പിച്ചു. പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിന് ചെയർമാൻ സാബു സ്കറിയ, വൈസ് ചെയർമാരായ ജോർജ് ഓലിക്കൽ, ജനറൽ സെക്രട്ടറി സുമോദ് ടി. നെല്ലിക്കാല, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ എന്നിവർ നേതൃത്വം നൽകി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷകളെക്കുറിച്ചും നേതാക്കൾ വിശദമായി സംസാരിച്ചു. മുഖ്യപ്രഭാഷകരായ പ്രൊഫ്. കോശി തലക്കലും പ്രൊഫ്. സാം പനംകുന്നേലും കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലവും കോൺഗ്രസ് മുന്നണിയുടെ വിജയകാരണങ്ങളും വിശകലനം ചെയ്തു. ചർച്ചയിൽ അലക്സ് തോമസ്, കൊച്ചുമോൻ വയലത്ത്, കുര്യൻ രാജൻ, എൽദോ വർഗീസ്, ജെയിംസ് പീറ്റർ, തോമസ്കുട്ടി വർഗീസ്, നൈനാൻ മത്തായി, പോൾ വർക്കി കൊടിയാട്ട്, ജോൺ ചാക്കോ, കോര ചെറിയാൻ, ഗീവർഗീസ് ജോൺ, സ്റ്റാൻലി ജോർജ്, ജോൺ പണിക്കർ, ജോബി ജോൺ, അലക്സ് അലക്സാണ്ടർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. യുവജനങ്ങളുടെയും മധ്യവർഗത്തിന്റെയും പിന്തുണയാണ് വിജയത്തിന്റെ നിർണായക ഘടകമായതെന്ന് അവർ ചൂണ്ടിക്കാട്ടി. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടി കൂടുതൽ ജനകീയ സമീപനം സ്വീകരിക്കണമെന്ന ആവശ്യവും പലരും ഉന്നയിച്ചു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ സ്ഥിരതയും ഭാവിയും ഉറപ്പാക്കണമെങ്കിൽ, യോഗ്യരായ തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ ലഭ്യമായിരിക്കെ കേരളത്തിൽ നിന്ന് ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരാളെയാണ് മുഖ്യമന്ത്രിയാക്കേണ്ടതെന്ന് യോഗത്തിൽ ശക്തമായ അഭിപ്രായം ഉയർന്നു. അതിന് വിരുദ്ധമായ തീരുമാനം പാർട്ടിയുടെ ഭാവിയെ തന്നെ ബാധിക്കാമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ജനവിധിക്കെതിരായ തീരുമാനങ്ങൾ മൂലം മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് നേരിട്ട തിരിച്ചടികൾ എല്ലാവർക്കും പാഠമാണെന്നും ചർച്ചയിൽ ചൂണ്ടിക്കാട്ടപ്പെട്ടു. എം.പിമാർ എം.എൽ.എ സ്ഥാനത്തേക്കും എം.എൽ.എമാർ എം.പി സ്ഥാനത്തേക്കും മത്സരിച്ചതിലൂടെ പാർട്ടിക്ക് നിരവധി സീറ്റുകൾ നഷ്ടമായ അനുഭവങ്ങളും നേതാക്കൾ ഓർമ്മിപ്പിച്ചു. പാർട്ടിയെ കൂടുതൽ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള തീരുമാനങ്ങൾ സംസ്ഥാന-കേന്ദ്ര നേതൃത്വ ഒഴിവാക്കണമെന്ന് അംഗങ്ങൾ അഭ്യർത്ഥിച്ചു. പരിപാടിയുടെ ഭാഗമായി പ്രൊഫ്. സാം പനംകുന്നേൽ രചിച്ച ആത്മകഥയായ “ദേശാടന കിളികൾ കരയാറില്ല” എന്ന ഗ്രന്ഥം പ്രൊഫ്. കോശി തലക്കൽ ഡോ. ഈപ്പൻ ഡാനിയേലിനു സമർപ്പിച്ചു. പ്രൊഫ് സാം പനംകുന്നേലിന്റെ അനുഭവങ്ങളും മനുഷ്യബന്ധങ്ങളുടെ സ്നേഹസ്പർശവും നിറഞ്ഞ ഈ കൃതിയെക്കുറിച്ച് പങ്കെടുത്തവർ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. സാഹിത്യവും സാമൂഹിക പ്രവർത്തനവും കൈകോർക്കുന്ന ഒരു മനോഹര നിമിഷമായിരുന്നു പുസ്തക സമർപ്പണച്ചടങ്ങ്. പരിപാടിയുടെ അവസാനത്തിൽ വിജയാഘോഷ സൽക്കാരത്തിൽ പരസ്പരം അഭിനന്ദനങ്ങൾ നേർന്നും പ്രവർത്തകർ ആഘോഷം പങ്കിട്ടു. കേരളത്തിലെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും ചർച്ചകളും നിറഞ്ഞ ഒരു സംഗമമായിരുന്നു ഐഒസി പെൻസിൽവാനിയ ചാപ്റ്ററിന്റെ ഈ വിജയാഘോഷം.
വി.ഡി. സതീശൻ യു ഡി എഫിനെ നയിക്കണം: പ്രവാസി സമൂഹത്തിന്റെ ശബ്ദമായി ജോഫി ജേക്കബ്, ഡാളസ്.
2 days ago
വി.ഡി. സതീശൻ യു ഡി എഫിനെ നയിക്കണം: പ്രവാസി സമൂഹത്തിന്റെ ശബ്ദമായി ജോഫി ജേക്കബ്, ഡാളസ്.
ഡാളസ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനെ (യുഡിഎഫ്) 102 സീറ്റ് എന്ന വിസ്മയ…
ഡാളസ് കേരള അസോസിയേഷൻ മാതൃ-നഴ്സസ് ദിനാഘോഷം ഇന്ന് (മെയ് 9 ശനി)
2 days ago
ഡാളസ് കേരള അസോസിയേഷൻ മാതൃ-നഴ്സസ് ദിനാഘോഷം ഇന്ന് (മെയ് 9 ശനി)
ഡാളസ് (ഗാർലാൻഡ്): ഡാളസ് കേരള അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മാതൃദിനവും അന്താരാഷ്ട്ര നഴ്സസ്…