തിരുവനന്തപുരം : ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിച്ചതിനൊപ്പം ഇടതുസര്‍ക്കാര്‍ കേരളത്തിന്റെ തുടര്‍വികസനവും ഇല്ലാതാക്കിയെന്ന് കെ.മുരളീധരന്‍ എം.പി. പറഞ്ഞു.
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിനംപ്രതി കൂടുന്ന ഇന്ധനവില ജനജീവിതം ദുസ്സഹമാക്കി. യു.ഡി.എഫ്. സര്‍ക്കാര്‍ ചെയ്തതുപോലെ എക്‌സൈസ് തീരുവ കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.ജി.ഒ.യു. സംസ്ഥാന പ്രസിഡന്റ് കെ.വിമലന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മനോജ് ജോണ്‍സണ്‍, ട്രഷറര്‍ കെ.ജെ.കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി കെ.വിമലന്‍(പ്രസിഡന്റ്), ഡോ. മനോജ് ജോണ്‍സണ്‍(ജനറല്‍ സെക്രട്ടറി), കെ.ജെ.കുര്യാക്കോസ്(ട്രഷറര്‍), കെ.സി.സുബ്രഹ്മണ്യന്‍, വി.എം.ശ്രീകാന്ത്, ബി.ഗോപകുമാര്‍, എ.അബ്ദുല്‍ ഹാരിസ്(വൈസ് പ്രസി.), ബീന പൂവത്തില്‍, വി.എം.ഷൈന്‍, തോമസ് സ്‌കറിയ, ഡോ. ടിറ്റോ ജോസഫ്, ദിലീപ് ജി., ഷിബു കെ.ചാക്കോ(സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു  

LEAVE A REPLY

Please enter your comment!
Please enter your name here