വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടനും, മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹസന്‍. മണ്ഡലം ഏതാണെന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം എടുക്കുമെന്നും ഏതെങ്കിലും മുന്നണിയില്‍ ചേരണോ എന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും കമല്‍ പറഞ്ഞു. മത്സരരംഗത്ത് എത്തുന്നത് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ്. മുഖ്യമന്ത്രിയാവുക എന്നത് ആഗ്രഹം അല്ല പ്രയത്‌നമാണ്.-കമല്‍ പറഞ്ഞു.

രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരില്ല. ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയതാണ്. രജനീകാന്തിനെ കണ്ടത് സുഹൃത്ത് എന്ന നിലയിലാണ്. തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പിന്തുണ തേടി. കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാനാണ് ആഗ്രഹം.-കമല്‍ ഹസന്‍ വ്യക്തമാക്കി. .

കമല്‍ഹാസന്‍ രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ചെന്നൈയിലെ ഒരു ണ്ഡലവും കോയമ്പത്തൂര്‍, മധുര ജില്ലകളിലെ ഏതെങ്കിലും ഒരു മണ്ഡലത്തിലും മല്‍സരിക്കാനാണ് ആലോചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here