Pathanamthitta 26 February 2011, Pathanamthitta MLA K Sivadasan Nair Pic By Sajeesh Sankar.

തി​രു​വ​ന​ന്ത​പു​രം: ആ​റ​ന്മു​ള​യി​ൽ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി. ഇ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന അ​ന്തി​മ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ശി​വ​ദാ​സ​ന്‍ നാ​യ​രും ഇ​ടം​നേ​ടി. കൊ​ല്ല​ത്ത് ബി​ന്ദു​കൃ​ഷ്ണ​യും തൃ​പ്പൂ​ണി​ത്തു​റ​യി​ൽ കെ. ​ബാ​ബു​വും സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പി​ച്ചു. മൂ​വ​ർ​ക്കും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ൽ നി​ന്ന് അ​റി​യി​പ്പ് ല​ഭി​ച്ചു.

ഉ​മ്മ​ൻ​ചാ​ണ്ടി പു​തു​പ്പ​ള്ളി​യി​ൽ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പാ​യി. നേ​മ​ത്ത് കെ. ​മു​ര​ളീ​ധ​ര​ൻ ക​രു​ത്ത​നാ​കും. മു​ര​ളീ​ധ​ര​നെ ഹൈ​ക്ക​മാ​ൻ​ഡ് ഇ​ന്ന് ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.

നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ത​ർ​ക്കം ഇ​നി​യും നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​രി​ക്കൂ​ര്‍, ക​ല്‍​പ​റ്റ, പ​ട്ടാ​മ്പി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല. മ​ല​മ്പു​ഴ​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യു​ടെ കാ​ര്യ​ത്തി​ലും തീ​രു​മാ​നം നീ​ളു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here