ഇന്ന് അന്താരാഷ്ട്ര പകര്‍ച്ച വ്യാധി തയ്യാറെടുപ്പ് ദിനം. കഴിഞ്ഞ 75 വര്‍ഷത്തിനിടെ ആദ്യമായാണ് ലോകരാജ്യങ്ങള്‍ അന്താരാഷ്ട്ര പകര്‍ച്ച വ്യാധി തയ്യാറെടുപ്പ് ദിനം ആചരിക്കുന്നത്. എല്ലാ വര്‍ഷവും ഡിസംബര്‍ 27 അന്താരാഷ്ട്ര പകര്‍ച്ച വ്യാധി തയ്യാറെടുപ്പ് ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭയാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ നടപടി.

പകര്‍ച്ച വ്യാധികള്‍ക്കെതിരെ ആഗോള പങ്കാളിത്തം ഉണ്ടാകേണ്ടതിന്റ ആവശ്യകത ഉയര്‍ത്തിയാണ് ഇന്ന് അന്താരാഷ്ട്ര പകര്‍ച്ച വ്യാധി തയ്യാറെടുപ്പ് ദിനമായി ആചരിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെയും ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെയും ആളുകളില്‍ പകര്‍ച്ച വ്യാധികളെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തില്‍ പകര്‍ച്ച വ്യാധി തയ്യാറെടുപ്പ് ദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനം.

ലോകരാജ്യങ്ങളെ സാമ്പത്തികമായും സാമൂഹികമായും വലിയ തകര്‍ച്ചയിലേക്ക് നയിച്ച പകര്‍ച്ച വ്യാധിയാണ് കൊറോണ. അതിനാല്‍ ഭാവിയില്‍ ഉണ്ടാകാവുന്ന ഇത്തരം മഹാമാരികളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആരോഗ്യ സംവിധാനം ആവശ്യമാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here