കൊറോണയുടെ ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസ് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌പെയ്ന്‍, സ്‌നീഡന്‍, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടണില്‍ നിന്നും വിവിധ രാ്ജ്യങ്ങളിലേക്ക് എത്തിയവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

സ്വിറ്റ്‌സര്‍ലാന്റില്‍ മൂന്ന് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ക്രിസ്മസ്, പുതുവസ്തര ആഘോഷങ്ങള്‍ക്കായി നൂറു കണക്കിന് വിനോദ സഞ്ചാരികള്‍ ബ്രിട്ടണില്‍ നിന്നും സ്വിറ്റ്‌സര്‍ലാന്റില്‍ എത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ സ്വിറ്റ്‌സര്‍ലാന്റില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

സ്‌പെയിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ യു കെയില്‍ നിന്നും തിരിച്ചെത്തിയയാളില്‍ കഴിഞ്ഞ ദിവസം കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടണില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കും ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ആരോഗ്യ നില ഗുരുതരമല്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്, ഓസ്‌ട്രേലിയ എന്നിവിടങ്ങിളില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here