കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മൂല്യങ്ങളെ തകര്‍ക്കുന്നതാണ് ലോക രാജ്യങ്ങളുടെ സമീപനമെന്ന വിമര്‍ശനവുമായി ലോകാരോഗ്യ സംഘടന രംഗത്ത്. മനുഷ്യകുലത്തിന്റെ മുഴുവന്‍ രക്ഷയ്ക്കുവേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട രാജ്യങ്ങളൊന്നും ദരിദ്രരാജ്യങ്ങളെ സഹായിക്കാന്‍ തയ്യാറാകാതിരുന്നതില്‍ ലോകാരോഗ്യ സംഘടന ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്.

49 രാജ്യങ്ങള്‍ ഉപയോഗിച്ചപ്പോള്‍ വാക്‌സിനേഷനായി നാല് കോടിയിലേറെ വാക്‌സിന്‍ ഡോസുകള്‍ ഉപയോഗിച്ചപ്പോള്‍ ഒരു ദരിദ്രരാജ്യത്തിന് ഉപയോഗിക്കാനായത് വെറും 25 ഡോസ് മാത്രമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇതിനിടെ കൊറോണയോടുള്ള സമീപനത്തില്‍ ഡബ്ലു.എച്ച്.ഒവിനേയും ചൈനയേയും ലോകരാഷ്ട്രങ്ങള്‍ വിമര്‍ശിക്കുകയാണ്. ചൈന പൊതു ആരോഗ്യരംഗത്ത് കാണിക്കുന്ന അലംഭാവത്തെ നിയന്ത്രിക്കാനും ലോകാരോഗ്യരംഗത്ത് അടിയന്തിര സഹാചര്യം പ്രഖ്യാപിക്കുന്നതിലും ഐക്യരാഷ്ട്ര സഭയുടെ ആരോഗ്യവിഭാഗം ഒരു നടപടിയും സ്വീകരിച്ചില്ലെന്നുമുള്ളതിലാണ് വിമര്‍ശനം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here