ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി പതിനാറ് ലക്ഷം പിന്നിട്ടു. മൂന്നര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.24.71 ലക്ഷം പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി അറുപത്തിയെട്ട് ലക്ഷം കടന്നു.ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1.09 കോടി കടന്നു. 13,000ത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 1.42 ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു. 1.56 ലക്ഷം പേർ മരിച്ചു.

1.06 കോടി പേർ രോഗമുക്തി നേടി.രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസിൽ രണ്ട് കോടി എൺപത്തിയാറ് ലക്ഷം രോഗബാധിതരാണ് ഉള്ളത്.അരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ അഞ്ച് ലക്ഷം പിന്നിട്ടു. ഒരു കോടി എൺപത്തിയെട്ട് ലക്ഷം പേർ സുഖം പ്രാപിച്ചു.
രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് ഒരു കോടിയിലധികം രോഗബാധിതരും, 2.46 ലക്ഷത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗികളുടെ എണ്ണത്തിൽ റഷ്യയാണ് തൊട്ടുപിന്നിൽ.41 ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 80,000ത്തിലധികം പേർ മരിച്ചു. ബ്രിട്ടനിൽ രോഗബാധിതരുടെ എണ്ണം നാൽപത് ലക്ഷം പിന്നിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here