കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജൂണില്‍ പിന്‍വലിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. കൊറോണ വൈറസിന്റെ വകഭേദ വ്യാപനം രൂക്ഷമായതോടെയാണ് ബ്രിട്ടണില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. വാക്സിന്‍ വിതരണം അതിവേഗം നടത്തുന്നതിനാല്‍ ലോക്ഡൗണ്‍ ജൂണില്‍ പിന്‍വലിക്കുമെന്നാണ് ബോറിസ് ജോണ്‍സന്‍ പറയുന്നത്.

‘കൊറോണ വൈറസിനെതിരായ വാക്സിന്‍ വിതരണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഏപ്രില്‍ 12 ഓടെ പൊതു സ്ഥലങ്ങളെല്ലാം തുറക്കും. കടകളും മുടിവെട്ട് സ്ഥാപനങ്ങളും വ്യായാമശാലകളും ഹോട്ടലുകളും തുറക്കും. മെയ് മാസം മുതല്‍ കുടുംബങ്ങളുടെ ചടങ്ങുകള്‍ നടത്താന്‍ അനുവാദം നല്‍കും. ജൂണ്‍ 21ന് ലോക്ഡൗണ്‍ പിന്‍വലിക്കാനാണ് നിലവിലെ ധാരണയെന്നും ബോറിസ് ജോണ്‍സന്‍ പറഞ്ഞു.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here