കറാച്ചി: പാകിസ്ഥാനിൽ അഞ്ചംഗ ഹിന്ദുകുടുംബത്തെ കഴുത്തറുത്ത് കൊന്നു. റഹിം യാർ ഖാൻ നഗരത്തിന് സമീപം അബുദാബി കോളനിയിലെ വീട്ടിലാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മുപ്പത്താറുകാരനായ രാം ചന്ദും ബന്ധുക്കളുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. സ്ഥലത്ത് ടെയിലറിംഗ് ഷോപ്പ് നടത്തുകയായിരുന്നു ഇയാൾ.കഴിഞ്ഞ ദിവസം സമീപവാസികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന മഴുവും കത്തിയും മൃതദേഹങ്ങൾ കി‌ടന്ന മുറിയിൽ നിന്ന് കണ്ടെടുത്തു. എപ്പോഴാണ് കൊലപാതകം നടന്നതെന്ന് വ്യക്തമല്ല. രാം ചന്ദിനും ബന്ധുക്കൾക്കും എന്തെങ്കിലും തരത്തിലുളള ഭീഷണി ഉള്ളതായി അറിവില്ലെന്നാണ് സമീപവാസികൾ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മതതീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം.

LEAVE A REPLY

Please enter your comment!
Please enter your name here