93-ാമത് ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങ് ഏപ്രില്‍ 25 ന് ഒന്നിലധികം സ്ഥലങ്ങളില്‍ നിന്ന് തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും. ഹോളിവുഡ് കപ്പിള്‍ പ്രിയങ്ക ചോപ്രയും ഗായകന്‍ നിക് ജോനാസുമാണ് ഇത്തവണ ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ചയാണ് ദമ്പതികള്‍ ഓസ്‌കാര്‍ പട്ടിക പ്രഖ്യാപിച്ചത്. 366 ചിത്രങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ ഓസ്‌കറിനായി തെരഞ്ഞെടുത്തിരിക്കുന്നത്. തിയറ്റര്‍ റിലീസുകളില്ലാതെ ഒ ടി ടി റിലീസ് ചിത്രങ്ങളും ഇത്തവണ അവാര്‍ഡിന് പരിഗണിക്കുന്നുണ്ട്.
പട്ടികയില്‍ പത്ത് നാമനിര്‍ദ്ദേശങ്ങളുമായി മാങ്ക് മുന്നിലാണ്. നോമാഡ്ലാന്‍ഡ്, ദി ട്രയല്‍ ഓഫ് ദി ചിക്കാഗോ 7, പ്രോമിസിങ് യങ് വുമണ്‍, യുദാ ആന്‍ഡ് ബ്ലാക്ക് മസിഹ തുടങ്ങിയ ചിത്രങ്ങളാണ് നോമിനേഷനില്‍ മുന്നിലെത്തിയത്. സുധ കൊങ്കര സംവിധാനം ചെയ്ത സൂര്യ നായകനായ സൂരറൈ പോട്ര്, എം എം വിജയന്‍ മുഖ്യകഥാപാത്രമായെത്തുന്ന മ് മ് മ് ( സൗണ്ട് ഓഫ് പെയിന്‍ ) എന്നിവ പട്ടികയില്‍ ഇടം നേടിയിരുന്നു.
മാ റെയിനിയുടെ ബ്ലാക്ക് ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് ചാഡ്വിക്ക് ബോസ്മാന്‍ മികച്ച നടനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ വര്‍ഷം മരണമടഞ്ഞ നടനാണ് ചാഡ്വിക്ക് ബോസ്മാന്‍. ഈ മാസം ആദ്യം മരണാന്തര ബഹുമതിയായി മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ചാഡ്വിക്ക് ബോസ്മാന് ലഭിച്ചിരുന്നു.