ജക്കാർത്ത: ഇന്തോനേഷ്യയിൽ ക്രൈസ്തവ ദേവാലയത്തിന് പുറത്ത് സ്ഫോടനം. രാവിലെ തെക്കൻ സുലാവേസി പ്രവിശ്യയിലെ മകസാർ പട്ടണത്തിലെ കരേബോസി സ്ക്വയറിലാണ് സ്ഫോടനം നടന്നത്. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചാവേർ സ്ഫോടനമാണെന്നാണ് പ്രാഥമിക നിഗമനം.

ഒാശാന ഞായറിന്‍റെ ഭാഗമായി ക്രൈസ്തവർ പള്ളിയിലെ പ്രാർഥനയിൽ പങ്കെടുക്കുന്ന സമയത്താണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്. പള്ളിക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾക്കും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും സ്ഫോടനത്തിൽ തകരാർ സംഭവിച്ചു.

സ്ഫോടനത്തിൽ ചാവേർ കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തെ തുടർന്ന് പ്രാർഥനാ ചടങ്ങുകൾ അവസാനിപ്പിച്ച് പള്ളിയിലെത്തിയവരെ വീട്ടിലേക്ക് മടക്കി അയച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here