
കോവിഡ് രണ്ടാം തരംഗം ഭീതി വിതച്ച് തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കി ലോകാരോഗ്യ സംഘടന. ഇന്ത്യയുടെ ഈ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ രാജ്യത്തെത്തിച്ചതായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയോസ് അറിയിച്ചു. ഇതിനകം ആയിരക്കണക്കിന് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, മൊബൈല്‍ ഫീല്‍ഡ് ആശുപത്രികള്‍, ലബോറട്ടറി ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ രാജ്യത്തെത്തിച്ചു കഴിഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ ജീവനക്കാരെ രാജ്യത്തിന് നല്‍കാനാണ് തീരുമാനമെന്നും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി. തുടര്‍ന്നും രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി 2600 ജീവനക്കാരെ ഇന്ത്യയിലേയ്ക്ക് അയയ്ക്കാനാണ് തീരുമാനം.വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കാനുള്ള ജീവനക്കാരെയാകും രാജ്യത്തെത്തിക്കുക.