മെട്രോ റെയില്‍ പാളത്തില്‍ നിന്നും തിരക്കേറിയ റോഡിലേയ്ക്ക് ട്രെയിന്‍ മറിഞ്ഞ് ഇരുപത് പേര്‍ മരിച്ചു. കുട്ടികളടക്കം അന്‍പതിലേറെപ്പേര്‍ക്ക് പരുക്കേറ്റു. മെക്സികോയിലെ ഒലിവോസ് സ്റ്റേഷനടുത്തുവെച്ചാണ് അപകടം നടന്നത ്. ഇരുപത് പേര്‍ തല്‍സമയം തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ഉടന്‍തന്നെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

റോഡിന് കുറുകെയുളള ഓവര്‍പാസിലൂടെ പോകുന്നതിനിടെ പാളം തകര്‍ന്ന് തീവണ്ടി താഴേക്ക് പതിക്കുകയായിരുന്നു. അപകടം സംഭവിച്ചത് രാത്രിയായതിനാല്‍ ഇത് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായി. ട്രെയിനിന്റെ മറ്റ് ബോഗികളും താഴേക്ക് വീഴുമെന്ന് ഭയന്ന് രക്ഷാപ്രവര്‍ത്തനം ഇടയ്ക്ക് നിര്‍ത്തിവെയ്ക്കേണ്ടി വന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here