റഷ്യയിലെ കസാനില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ പന്ത്രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ അധികവും കുട്ടികളാണ്. വെടിവെപ്പിന്റെ ശബ്ദം കേട്ട് ഭയന്ന് വിദ്യാര്‍ത്ഥികള്‍ ക്ലാസ്‌റൂമിന്റെ ജനല്‍ വഴി പുറത്തേക്ക് ചാടിയിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇങ്ങനെ പുറത്തിറങ്ങിയവരില്‍ രണ്ട് കുട്ടികള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഒരു അധ്യാപകനും കൊല്ലപ്പെട്ടു.

വെടിവെപ്പിനെത്തുര്‍ന്ന് സ്‌കൂളില്‍ പൊട്ടിത്തെറിയുണ്ടായതായും  പ്രാദേശിക ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂളിലെത്തിയ അജ്ഞാതരായ രണ്ട് പേരാണ് വെടിവെപ്പ് നടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു. രണ്ട് പേരില്‍ ഒരാള്‍ പതിനേഴ് വയസ്സുകാരനാണ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാമന്‍ സംഘര്‍ഷ സ്ഥളത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടതായാണ് വിവരം.

 

LEAVE A REPLY

Please enter your comment!
Please enter your name here