കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം പിന്നീട് നെഗറ്റീവായ ആളുകളില്‍ എട്ട് മാസത്തോളം കൊറോണയ്‌ക്കെതിരായ ആന്റിബോഡി നിലനില്‍ക്കുമെന്ന് പഠനം. കോവിഡ് നെഗറ്റീവായ 163 ഓളം ആളുകളില്‍ നടത്തിയ വ്യത്യസ്ഥ സമയത്തായി നടത്തിയ പരിശോധനയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. രോഗം സ്ഥിരീകരിച്ച ശേഷമുള്ള എട്ട് മാസത്തെ ഇടവേളയില്‍ പല തവണയായി ഇവരില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ച് പഠനം നടത്തുകയായിരുന്നു.

രോഗം മാറിയതിനു ശേഷം എട്ട് മാസത്തോളം ശരീരത്തില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡി നിലനില്‍ക്കുന്നതായാണ് കണ്ടെത്തല്‍. ഈ എട്ട് മാസത്തിന് ശേഷം ചിലരില്‍ രോഗം വീണ്ടും സ്ഥിരീകരിച്ചതായും പഠനത്തില്‍ പറയുന്നു. ഇറ്റലിയിലെ ഐഎസ്എസ് നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് സയന്റിഫിക് ജേണലില്‍ ആണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here