ജനീവ: കുട്ടികൾക്ക്​ വാക്​സിൻ നൽകുന്നത്​ തൽക്കാലത്തേക്ക്​ മാറ്റിവെക്കണമെന്ന്​ വികസിത രാജ്യങ്ങളോട്​ ലോകാരോഗ്യസംഘടന. കുട്ടികൾക്ക്​ നൽകാനായി മാറ്റിവെച്ച വാക്​സിൻ ദരിദ്ര രാജ്യങ്ങൾക്ക്​ കൈമാറണമെന്നും സംഘടന ആവശ്യപ്പെട്ടു. ജനീവയിൽ നടന്ന വെർച്വൽ കോൺഫറൻസിൽ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ്​ അദാനോം ഗെബ്രിയേസസാണ്​ ഇക്കാര്യം ആവശ്യപ്പെട്ടത്​.

ചില രാജ്യങ്ങൾ കുട്ടികൾക്കും കൗമാരക്കാർക്കും വാക്​സിൻ നൽകാനുള്ള ഒരുക്കത്തിലാണ്​. എന്നാൽ, ഈ തീരുമാനം പുനഃപരിശോധിക്കണം. വാക്​സിൻ വരുമാനം കുറഞ്ഞ രാജ്യങ്ങൾക്ക്​ നൽകാൻ വികസിത രാജ്യങ്ങൾ തയാറാവണം. വരുമാനം കുറവുള്ള രാജ്യങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക്​ പോലും വാക്​സിൻ ലഭ്യമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.

നേരത്തെ ഏ​ത്രയും പെ​ട്ടെന്ന്​ 12 മുതൽ 15 വയസ്​ വരെ പ്രായമുള്ളവർക്ക്​ വാക്​സിൻ നൽകുമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ പറഞ്ഞിരുന്നു. കുട്ടികൾക്ക്​ വാക്​സിൻ നൽകാൻ കാനഡ നിർമാതാക്കളായ ഫൈസറിന്​ അനുമതി നൽകുകയും ചെയ്​തിരുന്നു. 12 വയസിന്​ മുകളിൽ പ്രായമുള്ള കുട്ടികൾക്ക്​ വാക്​സിൻ നൽകാനാണ്​ അനുമതി.

LEAVE A REPLY

Please enter your comment!
Please enter your name here