ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്ന റെക്കോര്‍ഡിനുടമയായിരിക്കുകയാണ് ബ്രിട്ടണിലെ ഒരു പതിനൊന്ന് വയസ്സുകാരി. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടി പ്രസവിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയായിരുന്ന കാര്യം മാതാപിതാക്കള്‍ പോലും അറിയുന്നത്. പ്രസവ ശേഷം അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും നിലവില്‍ ഇരുവര്‍ക്കും മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടി പ്രസവിച്ചു എന്ന വാര്‍ത്ത തന്നെ ഞെട്ടിപ്പിക്കുന്നതാണ് അതിലും ഭീതികരമായ അവസ്ഥയാണ് ഇക്കാര്യത്തെക്കുറിച്ച് സ്വന്തം മാതാപിതാക്കള്‍ക്ക് പോലും അറിയില്ല എന്നതെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. കുട്ടിയുടെ പേരു വിവരങ്ങളോ, ആരാണ് ഗര്‍ഭത്തിന് ഉത്തരവാദി എന്നത് സംബന്ധിച്ചോയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here