2021 ലെ മിസ് വേൾഡ് മത്സരം താൽക്കാലികമായി മാറ്റിവച്ചു. മത്സരാർഥികളുടെയും സ്റ്റാഫ് അം​ഗങ്ങളുടെയും ക്രൂവിന്റെയും ആരോ​ഗ്യവും സുരക്ഷിതത്വവും കണക്കിലെടുത്താണ് നടപടി എന്ന് അധികൃതർ അറിയിച്ചു. പ്യൂർട്ടോറിക്കോയിൽ ഡിസംബർ പതിനാറിനാണ് മത്സരം നടക്കേണ്ടിയിരുന്നത്. 

അടുത്ത 90 ദിവസത്തിനുള്ളിൽ മത്സരം പുനഃക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മത്സരാർഥികളും ക്രൂവും ഉൾപ്പെടെ പതിനേഴോളം പേർ കോവിഡ് പോസിറ്റീവായതിന്റെ പശ്ചാത്തലത്തിലാണ് മത്സരം പുതുക്കി നിശ്ചയിക്കാൻ തീരുമാനമായത്. എഴുപതാമത് മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 2020ലെ മിസ് ഇന്ത്യ മാനസാ വാരണാസിയും കോവിഡ് പോസിറ്റീവാണ്.

സംഭവത്തെക്കുറിച്ച് മിസ് വേൾഡ് സംഘടന പ്രസ്താവന പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. പോസിറ്റീവ് കേസുകൾ വർധിച്ചതോടെ ആരോ​ഗ്യപ്രവർത്തകരുടെയും വിദ​ഗ്ധരുടെയും നിർദേശം മാനിച്ചാണ് മത്സരം മാറ്റിവെക്കാൻ തീരുമാനിച്ചതെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. 

ജമൈക്കയുടെ ടോണി ആൻ സിങ് ആണ് 2019ലെ മിസ് വേൾ‍ഡ് കിരീടം സ്വന്തമാക്കിയത്.‌

LEAVE A REPLY

Please enter your comment!
Please enter your name here