ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ലീഡർ അപ്രൂവൽ ട്രാക്കർ മോണിംഗ് കൺസൾട്ട് നടത്തിയ സർവേയിലാണ് മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ഓരോ രാജ്യങ്ങളിലെയും മുതിർന്ന പൗരന്മാരിലാണ് സർവേ നടത്തിയത്.

13 ലോകനേതാക്കളുടെ പട്ടികയിൽ നിന്ന് 71ശതമാനം അനുകൂല വോട്ടുനേടിയാണ് മോദി ഒന്നാമതെത്തിയത്. ഏറ്റവും കുറഞ്ഞ പ്രതികൂല വോട്ടും മോദിക്കാണ്. 21ശതമാനമാണ് മോദിക്ക് ലഭിച്ച പ്രതികൂല വോട്ട്. 66 ശതമാനവുമായി മെക്സിക്കോയുടെ ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് 60 ശതമാനം വോട്ടുമായി ഇറ്റലിയുടെ മരിയോ ഡ്രാഗിയാണ്. 48 ശതമാനവുമായി ജപ്പാനിലെ ഫ്യൂമിയോ കിഷിദയാണ് തൊട്ടുപിന്നിൽ.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും കാനഡയുടെ ജസ്റ്റിൻ ട്രൂഡോയും 43 ശതമാനം വീതം വോട്ട് നേടി യഥാക്രമം ആറും ഏഴും സ്ഥാനത്തെത്തി. ‘പാർട്ടിഗേറ്റ്’ അഴിമതിയിൽ കുടുങ്ങിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ 26 ശതമാനം വോട്ടുകളോടെ സർവേയിൽ പങ്കെടുത്ത നേതാക്കളിൽ ഏറ്റവും അവസാനസ്ഥാനത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here