കീവ്: സൈനിക നടപടി തുടങ്ങിയശേഷം 5840 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഉക്രയ്ന്‍. കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ ചിത്രങ്ങളും വിവരങ്ങളും ഉള്‍പ്പെടുത്തി വെബ്സൈറ്റ് തുടങ്ങി. പിടിയിലായ സൈനികരെക്കുറിച്ച് കുടുംബങ്ങള്‍ക്ക് ഇതുവഴി വിവരം കൈമാറും.  
 
റഷ്യന്‍ സൈന്യത്തിന്റെ 30 വിമാനം, 31 ഹെലികോപ്റ്റര്‍, 211 ടാങ്ക്, 862 കവചിത പട്രോളിങ് വാഹനം, 85 പീരങ്കി, ഒമ്പത് ആന്റിഎയര്‍ക്രാഫ്റ്റ്, 60 ഇന്ധനടാങ്ക്, 355 വാഹനം എന്നിവ തകര്‍ത്തതായും ഉക്രയ്ന്‍ സൈന്യം അവകാശപ്പെട്ടു. 40 റോക്കറ്റ് ലോഞ്ചര്‍ പിടിച്ചെടുത്തതായും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here